വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോട്ടയം എസ്‌എംഇ കോളജില്‍ രണ്ട് അധ്യാപകരെ സ്ഥലം മാറ്റി. സംഭവത്തില്‍ കോളജ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുന്‍പാണ് ഒന്നാം വർഷ എംഎല്‍ടി വിദ്യാർഥി അജാസ് ഖാൻ പുഴയില്‍ ചാടി ജീവനൊടുക്കിയത്. ഇൻ്റേണല്‍ പരീക്ഷയില്‍ തോറ്റതിനു പിന്നാലെയായിരുന്നു ആത്മഹത്യ. ഇത് അധ്യാപകരുടെ പീഡനം കാരണമാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്ത് എത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇന്നു പ്രതിഷേധം കനത്തതോടെയാണ് കോളജ് അധികൃതര്‍ നടപടി സ്വീകരിച്ചത്. അധ്യാപകര്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ അധികൃതര്‍ നിഷേധിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ സംഘടിച്ചത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















