ജാതിമതഭേദമന്യേ പാലാക്കാർ കൊണ്ടാടുന്ന ആഘോഷമാണ് ജൂബിലി തിരുനാൾ. പല ടൗൺ കപ്പേളയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അമലോൽഭവ മാതാവിന്റെ തിരുനാളാണ് ജൂബിലി തിരുനാൾ എന്നറിയപ്പെടുന്നത്. എല്ലാവർഷവും ഡിസംബർ എട്ടാം തീയതിയാണ് പാലാ ജൂബിലി തിരുനാൾ കൊണ്ടാടുന്നത്. മതപരമായ ആചാരങ്ങൾക്കും, മതേതരമായ ചില ചടങ്ങുകളും ജൂബിലി തിരുനാളിന്റെ സാർവത്രികതയ്ക്ക് മുതൽക്കൂട്ടാവുന്നുണ്ട്.

കപ്പേളയുടെ ആകർഷകമായ ലൈറ്റിംഗും, പാലാ ടൗണിൽ ഉടനീളം ഉയർത്തുന്ന അലങ്കാരങ്ങളും, ജൂബിലി തിരുനാളിനോട് അനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്രയും സി വൈ എം എല്ലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ടൂവീലർ ഫാൻസി ഡ്രസ്സും, നാടകോത്സവവും എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. രാവ് വെളുക്കുവോളം ജാതിമതഭേദമന്യേ പാലായിലും പരിസരപ്രദേശങ്ങളിലും ഉള്ള ജനങ്ങൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഈ ആഘോഷങ്ങളുടെ ഭാഗവും ആകാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അൽമേനികൾ തമ്മിലുള്ള അധികാര വടംവലി പാലാ ജൂബിലിയുടെ മതേതര മുഖം നഷ്ടപ്പെടുത്തുമോ എന്നാശങ്ക

സാംസ്കാരിക ഘോഷയാത്രയുടെ സംഘാടനവുമായി ബന്ധപ്പെട്ട് സംഘാടകരിൽ ചിലർ തമ്മിൽ നടക്കുന്ന ശീത സമരവും, പാലാ സി വൈ എം എല്ലിനെ ലക്ഷ്യമിട്ട് സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെ നടക്കുന്ന ചില നീക്കങ്ങളും ജൂബിലി തിരുനാളിന്റെ മതേതര സ്വഭാവത്തെ നശിപ്പിക്കാൻ ഇടയാക്കിയേക്കും എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. സംഘാടനത്തിൽ തങ്ങൾക്ക് പ്രാമുഖ്യം ലഭിക്കാത്തതുകൊണ്ട് തൽപരകക്ഷികൾ ആയ ചില ആളുകൾ സാംസ്കാരിക ഘോഷയാത്രയും, ടൂവീലർ ഫാൻസി ഡ്രസ്സും തിരുനാൾ ആഘോഷങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. ഇവരുടെ ഉദ്ദേശശുദ്ധി സംഘടനയ്ക്കുള്ളിലെ അധികാര വടംവലിയിൽ മേൽക്കൈനേടുക എന്നുള്ളതാണ് എങ്കിലും അത് ആഘോഷങ്ങളുടെ പൊലിമ കുറയ്ക്കുകയും തിരുനാളിലെ മതേതര പങ്കാളിത്തത്തിന് മങ്ങൽ വരുത്തുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.

പാലാ ജൂബിലി തിരുനാളിന്റെ ഭാഗമായുള്ള വൈവിധ്യമാർന്ന ഇത്തരം ആഘോഷങ്ങളാണ് ഒരു മതപരമായ അനുഷ്ഠാനത്തിനപ്പുറം ഈ ആഘോഷങ്ങൾക്ക് മതേതര സ്വഭാവം കൈവരുത്തുന്നത്. കേരളീയ സമൂഹത്തിൽ വിവിധ ജാതി മതവിഭാഗങ്ങൾ തമ്മിൽ മുൻപെങ്ങും ഉണ്ടായിട്ടില്ലാത്തത്ര ഭിന്നതയും അകൽച്ചയും സംശയവും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ആഘോഷങ്ങളുടെ പ്രസക്തി വളരെ വലുതാണ്. അതുകൊണ്ടുതന്നെ ചില വ്യക്തികളുടെ ബാലിശമായ സ്വാർത്ഥ താൽപര്യങ്ങൾ മൂലം ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കപ്പെട്ടാൽ അത് മതേതരമായ വലിയൊരു കൂട്ടായ്മയെ ഇല്ലാതാക്കുന്ന സാധ്യത നിലനിൽക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക