കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാവുന്ന ഗോകുലം ഫിലിംസിന്‌റെ ഒറ്റക്കൊമ്ബന്‍’ എന്ന ചിത്രത്തിനായി പ്രശസ്തമായ പാലാ ജൂബിലി പെരുന്നാള്‍ പുനരാവിഷ്‌കരിക്കുന്നു. വൈദികരുടെയും വിശ്വാസികളുടെയും ആശീര്‍വാദത്തോടെയാണ് ചിത്രത്തിലെ തിരുന്നാള്‍ രംഗങ്ങള്‍ വീണ്ടും ചിത്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി പാലാ തിരുനാളിനെന്നപോലെ വൈദ്യുതി ദീപാലങ്കാരമടക്കമുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.

കുരിശുപള്ളിയുടെ താഴെ മാതാവിന്റെ തിരുസ്വരൂപം സ്ഥാപിക്കാനുള്ള വലിയ പന്തലിന്റെ പണിയും നടക്കുന്നു. രണ്ടാഴ്ചയോളം രാത്രി ഷൂട്ടിംഗ് ഉണ്ടായേക്കും. സുരേഷ് ഗോപിയെ കൂടാതെ ഇന്ദ്രജിത്ത് , ലാല്‍ എന്നിവരും ചിത്രീകരണത്തില്‍ പങ്കെടുക്കും. മാത്യൂസ് തോമസാണ് സംവിധായകന്‍. ഷിബിന്‍ ഫ്രാന്‍സീസാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പതിവായി കുരിശു പള്ളി മാതാവിന്റെയടുത്തെത്തി പ്രാര്‍ത്ഥിച്ച്‌ ദിനചര്യ ആരംഭിക്കുന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ വേഷമിടുന്നത്. സാധാരണ ഡിസംബര്‍ 1 ന് കൊടികയറി 8ന് വലിയപെരുന്നാളോടെയാണ് പാലായിലെ അമലോത്ഭവജൂബിലി തിരുന്നാള്‍ നടക്കുന്നത്. അതാണിപ്പോള്‍ പുനരാവിഷ്‌കരിക്കുന്നത്. കഴിഞ്ഞ ജൂബിലി തിരുനാള്‍ സമയത്ത് സിനിമയ്‌ക്കായി കുറച്ചുരംഗങ്ങള്‍ ലൈവായി ചിത്രീകരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക