കൂടല്‍ ഇഞ്ചപ്പാറയില്‍ കാര്‍ ക്രാഷ് ബാരിയറിലേക്ക് ഇടിച്ച്‌ കയറി യാത്രികരായ അമ്മയും മകനും മരിച്ചു.മാര്‍ത്താണ്ഡം സ്വദേശികളായ വാസന്തി, ബിപിന്‍ എന്നിവരാണ് മരിച്ചത്. വാസന്തിയുടെ ഭര്‍ത്താവ് സുരേഷ്, കാര്‍ ഡ്രൈവര്‍ സിബിന്‍ എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം സംഭവിച്ചത്. റോഡിന്റെ വലത് വശത്തേക്ക് നിയന്ത്രണം വിട്ട് പോയ കാര്‍ ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ക്രാഷ് ബാരിയര്‍ ഒടിഞ്ഞ് ഒരു ഭാഗം കാറിനുള്ളിലേക്ക് തുളഞ്ഞ് കയറി. കാര്‍ ഓടിച്ചിരുന്ന ബിപിന്‍, അമ്മ വാസന്തി എന്നിവര്‍ തല്‍ക്ഷണം മരിച്ചു. ഗുരുതര പരുക്കേറ്റ വാസന്തിയുടെ ഭര്‍ത്താവ് സുരേഷ്, കാര്‍ ഡ്രൈവര്‍ സിബിന്‍ എന്നിവരെ കോന്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ സിബിനായിരുന്നുവെങ്കിലും അപകട സമയം കാര്‍ ഓടിച്ചിരുന്നത് ബിപിനായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഘടിപ്പിച്ചതിലെ അപാകതയാണ് ക്രാഷ് ബാരിയര്‍ ഒടിഞ്ഞ് വാഹനത്തിനുള്ളില്‍ തുളച്ച്‌ കയറാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മകന്‍ സുമിതിനെ നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കിയ ശേഷം മാര്‍ത്താണ്ഡത്തേക്ക് മടങ്ങുകയായിരുന്നു സുരേഷും കുടുംബവും. മകന്‍ സുമിത് മാലദ്വീപിലാണ് ജോലി ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക