KeralaNews

“25000 കൂടുതൽ തന്നാൽ മതി, തലേന്ന് വരാമെന്ന് പറഞ്ഞ മുതലാണ്”: ഞരമ്പന്റെ അശ്ലീല കമന്റ് സ്റ്റോറിയാക്കി സരയു; സൈബർ സെൽ എന്നെ ഉലത്തും പോടീ പൂ** എന്നു മറുപടി

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നടി സരയൂ. മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്.ഇപ്പോഴിതാ സോഷ്യല്‍മീഡിയയിസൂടെ തനിക്ക് വന്ന മോശം അനുഭവത്തെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് താരം. പേര് ഉള്‍പ്പെടെയാണ് താരം പുറത്തുവിട്ടത്.

എന്റെ ഫോട്ടോ ഉള്‍പ്പെടുന്ന ഒരു പോസ്റ്റിലെ ഈ മഹാന്റെ കമന്റെന്ന് പറഞ്ഞാണ് സരയൂവിന്റെ പോസ്റ്റ്. ഉവ്വ് തലേദിവസം വരണോ 25,000 കൂടുതല്‍ തന്നാല്‍ മതി എന്ന് പറഞ്ഞ മൊതലാണ് എന്നായിരുന്നു ആദൻ ബിൻ അൻവർ എന്ന പ്രൊഫൈലില്‍ നിന്നുള്ള കമന്റ്. ഇയാളോട് ആര് എന്ന് താരം തിരിച്ച്‌ ചോദിക്കുന്നുണ്ട്. ഇതേ ആള്‍ ഇൻബോക്‌സില്‍ വന്ന് മെസേജ് അയച്ചതിന്റെ സ്‌ക്രീൻഷോട്ടും താരം പുറത്തുവിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ഹലോ സരയൂ, ഒരു പരുപാടിയുണ്ട്. മെയില്‍ ഐഡി അയക്കൂ. ഞാൻ വിശദാംശങ്ങള്‍ അയക്കാം. ഹലോ ഹൗ ആർയു. വാട്സ് ആപ്പ് നമ്ബർ തരൂ എന്നൊക്കെയാണ് മെസേജുകള്‍. പിന്നാലെ തന്നോട് മോശമായി പെരുമാറിയ മറ്റൊരാള്‍ക്ക് താൻ അയച്ച മെസേജും അയാള്‍ നല്‍കിയ മറുപടിയും താരം പങ്കുവെക്കുന്നുണ്ട്. നിന്റെ കമന്റ് സൈബർ സെല്ലിന് അയക്കുന്നു എന്നായിരുന്നു സരയുവിന്റെ മെസേജ്. എന്നാല്‍ സൈബർ സെല്‍ എന്നെ അങ്ങ് ഒലത്തും എന്നായിരുന്നു യുവാവിന്റെ മറുപടി.

സോഷ്യല്‍മീഡിയയില്‍ മോശമായി പെരുമാറിയ ആളുകള്‍ക്കെതിരെ രംഗത്ത് വന്ന താരത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button