നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനി ജയിൽ മോചിതനായി. പൾസറിനെ വിചാരണ കോടതിയാണ് ജാമ്യത്തില്‍ വിട്ടത്. കർശന ഉപാധികളോടെയാണ് പള്‍സർ സുനിയെ ജാമ്യത്തില്‍ വിട്ടിരിക്കുന്നത്. ഏഴര വർഷത്തിന് ശേഷമാണ് പള്‍സർ സുനി പുറത്തേക്കെത്തുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കർശന നിർദേശം നല്‍കിയിട്ടുണ്ട്.

ഒരു സിം ല്‍ കൂടുതല്‍ ഉപയോഗിക്കാൻ പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിതി വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആള്‍ ജാമ്യവും എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥകള്‍. ഉപയോഗിക്കുന്ന സിമ്മിന്റെ വിവരങ്ങള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിർദേശം നല്‍കി. പള്‍സർ സുനിയുടെ സുരക്ഷ റൂറല്‍ പോലീസ് ഉറപ്പാക്കണം എന്ന് കോടതി നിർദേശിച്ചു. നടിയെ അക്രമിച്ച കേസില്‍ സുപ്രീം കോടതിയാണ് പള്‍സർ സുനിക്ക് ജാമ്യം അനുവദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയിൽ മോചിതനായ പൾസറിന് പുഷ്പവൃഷ്ടിയും മുദ്രാവാക്യം വിളിയും

അതേസമയം ജയിൽ മോചിതനായ പൾസർ സുനിക്ക് ജയിൽ കവാടത്തിൽ സ്വീകരണവും പുഷ്പവൃഷ്ടിയും ഉണ്ടായി. ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന പേരിൽ ഒരു കൂട്ടം ആഭാസന്മാരാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും ആണ് അവർ പൾസർ സുനിയെ എതിരേറ്റത്. മലയാളികളുടെ സാംസ്കാരിക, സാമൂഹ്യബോധത്തെ തന്നെ വെല്ലുവിളിക്കുന്ന ഒരുപറ്റം ആളുകളാണ് സ്വീകരണം സംഘടിപ്പിച്ചത് എന്ന് പറയാതെ വയ്യ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക