റോഡരികില്‍ കണ്ടെത്തിയ സ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഒളിപ്പിച്ച നിലയില്‍. ചെന്നൈ തോരൈപക്കത്തിലാണ് ദാരുണ സംഭവം. വെള്ളയ്യമാള്‍ എന്ന ദീപയാണ് (28) മരിച്ചത്. മണികണ്ഠനെന്ന (25) യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. മണിയുടെ വീട്ടില്‍ നിന്ന് 100 മീറ്ററകലെയാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

കുമരൻ കൊടിയിലെ പ്രദേശവാസികളാണ് അസാധാരണമായി സ്യൂട്ട്കേസ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കാണുന്നതും പൊലീസിനെ അറിയിക്കുന്നതും. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇതില്‍ നിന്നാണ് മണിയിലേക്കുള്ള സൂചന ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നുദിവസമായി ദീപയെ മാധവരത്ത് നിന്ന് കാണാതായിരുന്നു. ലൈംഗിക തൊഴിലാളിയായിരുന്നു ദീപയ്‌ക്ക് മണിയാണ് കസ്റ്റമർമാരെ ഏർപ്പാടാക്കിയിരുന്നത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. യുവാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘമടക്കം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക