അരവിന്ദ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേന സിങ്ങിനെ തിരഞ്ഞെടുത്തു. നിലവില്‍ വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. എഎപി എംഎല്‍എമാരുടെ യോഗമാണ് അതിഷിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
കെജ്രിവാള്‍ ജയിലില്‍ ആയിരുന്നപ്പോള്‍ ഡല്‍ഹിയില്‍ പാര്‍ട്ടിക്കു വേണ്ടി സജീവമായ ഇടപെടലാണ് അതിഷി നടത്തിയത്. ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷമായ ആക്രമണമാണ് അതിഷി നടത്തിയത്. ഈ അവസരങ്ങളിൽ പാർട്ടിയുടെ മുഖമായി മാധ്യമങ്ങളോടും ജനങ്ങളോടും സംവദിച്ചതും അതിഷിയാണ്. കോൺഗ്രസ് നേതാവ് ഷീല ദിക്ഷിത്തിനുശേഷം ഡൽഹിക്ക് വീണ്ടുമൊരു വനിത മുഖ്യമന്ത്രിയെ ലഭിച്ചിരിക്കുകയാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക













