സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 960 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് വര്‍ധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിലവർധനവിന് കാരണം അമേരിക്കൻ മാന്ദ്യം

അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണ വില സര്‍വകാല റെക്കോഡിൽ. ഔണ്‍സിന് 2,511.98 ഡോളറില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം ഒറ്റയടിക്ക് 43 ഡോളറോളം (2 ശതമാനത്തിനടുത്ത്) ഉയര്‍ന്ന് 2,555.10 എന്ന നിലവാരത്തിലേക്ക് എത്തി. അമേരിക്കൻ സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് എന്ന സൂചനകൾ ആണ് സ്വർണ്ണവിലയിലെ കുതിച്ചുചാട്ടത്തിന് കാരണം. ഒരു ഔൺസ് സ്വർണം എന്നത് 28.35 ഗ്രാമാണ്. ഇങ്ങനെ കണക്കാക്കിയാൽ ഒരു ഗ്രാമിന് 1.48 ഡോളർ വർധന ഉണ്ടായിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക