കൂട്ടുകാരിയുടെ ബർത്ത് ഡേ ക്ലാസില്‍ ബിയർ കുടിച്ചാഘോഷിച്ച്‌ വിദ്യാർത്ഥിനികള്‍. ഛത്തീസ്‌ഗഢിലെ ബിലാസ്പൂർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു.

ജൂലൈ 29 ന് വിദ്യാർത്ഥിനികള്‍ സഹപാഠിയുടെ ജന്മദിനം ക്ലാസ് മുറിയില്‍ ആഘോഷിച്ചിരുന്നു. പാർട്ടിക്കിടെ ബിയർ കൊണ്ടുവന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. പിന്നീട് വിദ്യാർത്ഥികളിലൊരാള്‍ ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ആയിരക്കണക്കിന് പേരാണ് കണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചതായും സംഘം തിങ്കളാഴ്ച ബന്ധപ്പെട്ട വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയതായും വിദ്യാഭ്യാസ ഓഫീസർ ടി ആർ സാഹു പറഞ്ഞു. സ്‌കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ പ്രിൻസിപ്പലിനും സ്ഥാപനമേധാവിക്കുമെതിരെ നടപടിയെടുക്കുമെന്നും പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നോട്ടീസ് അയക്കുമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക