വീട്ടിലെ വൈദ്യുതി വിച്ചേദിക്കാൻ എത്തിയ കെഎസ്‌ഇബി ജീവനക്കാർക്ക് മർദനം. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. ബില്‍ കുടിശിക വരുത്തിയ വീട്ടിലെ വൈദ്യുതി വിച്ചേദിക്കാൻ എത്തിയ കെഎസ്‌ഇബി ജീവനക്കാർക്കാണ് മർദനം നേരിടേണ്ടി വന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് പനങ്ങാടാണ് സംഭവം. ലൈൻമാൻ കുഞ്ഞി കുട്ടൻ, രോഹിത് എന്നിവർക്കാണ് മർദ്ദനമേറ്റത്.
ജീവനക്കാർ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ബില്‍ കുടിശിക വരുത്തിയതിനെ തുടർന്ന് വൈദ്യുതി വിച്ചേദിക്കാൻ എത്തിയതായിരുന്നു ജീവനക്കാർ. സംഭവത്തില്‍ പനങ്ങാട് സ്വദേശി ജൈനി പൊലീസ് കസ്റ്റഡിയിലാണ്. ‘പുറത്തിറങ്ങടാ’ എന്ന് പറഞ്ഞുകൊണ്ട് കയ്യിലിരുന്ന പൈപ്പിന്റെ കഷണം ഉപയോഗിച്ച് ജീവനക്കാരെ മർദിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനോടകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞു.
ബിൽ കുടിശിക വരുത്തിയതിനെ തുടർന്ന് വൈദ്യുതി വിച്ചേദിക്കാൻ എത്തിയ KSEB ജീവനക്കാർക്ക് മർദ്ദനം |#shortsബിൽ കുടിശിക വരുത്തിയതിനെ തുടർന്ന് വൈദ്യുതി വിച്ചേദിക്കാൻ എത്തിയ KSEB ജീവനക്കാർക്ക് മർദ്ദനം |#shortsvideos #ksebemployee #kseb #keralagovernmentemployee #ksebemployeeattack #news18kerala
Posted by News18 Kerala on Tuesday, September 10, 2024
















