ബെവ്‌കോ ഔട്ട്‌ലെറ്റ് ക്യൂവില്‍ പത്തു വയസുകാരിയെ നിര്‍ത്തിയത് അച്ഛനെന്ന് പോലീസ് കണ്ടെത്തി. പാലക്കാട് പട്ടാമ്ബി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.മദ്യം വാങ്ങാനെത്തിയപ്പോള്‍ കുട്ടിയുമായി വരി നില്‍ക്കുകയായിരുന്നുവെന്നാണ് അച്ഛന്‍റെ വിശദീകരണം.

ബന്ധുവാണ് കുട്ടിയെ നിർത്തിയതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അച്ഛനാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നതെന്ന് വിവരം പുറത്തുവന്നിരിക്കുന്നത്.തൃത്താല മാട്ടായി സ്വദേശിയായ കുട്ടിയുടെ അച്ഛനോട് തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാകാൻ പോലീസ് നിർദേശം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഷു തലേ ദിവസമായതിനാല്‍ മദ്യം വാങ്ങിക്കാൻ വലിയ തിരക്കുണ്ടായിരുന്നു. ഈ സമയത്താണ് കുട്ടിയുമായി ഇയാള്‍ ഔട്ട്‌ലെറ്റില്‍ എത്തുന്നത്.ക്യൂവില്‍ നില്‍ക്കുന്നവർ ഇതു ചോദ്യം ചെയ്തെങ്കിലും പെണ്‍കുട്ടിയെ വരിയില്‍നിന്നു മാറ്റിനിർത്താൻ ഇയാള്‍ തയാറായില്ലെന്നും ആരോപണമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക