അധ്യാപകദിനത്തില്‍ അധ്യാപകനെ വിദ്യാർത്ഥികള്‍ ക്രൂരമായി മർദ്ദിച്ചു. കണ്ണൂർ പള്ളിക്കുന്ന് ഗവണ്‍മെന്റ് ഹയർസെക്കൻഡറി സ്കൂളില്‍ വ്യാഴാഴ്ച രാവിലെയോടെയാണ്. പ്ലസ് ടു വിദ്യാർഥികള്‍ ഇംഗ്ലീഷ് അധ്യാപകനെ മർദ്ദിച്ചത്. ക്ലാസില്‍ കയറാൻ ആവശ്യപ്പെട്ടതില്‍ പ്രകോപിതരായ രണ്ട് വിദ്യാർഥികള്‍ അധ്യാപകനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പരീക്ഷാ ദിനമായിരുന്നു ഇന്ന്. പരീക്ഷയ്ക്കെത്തിയ വിദ്യാർഥികള്‍ ക്ലാസില്‍ കയറാതെ പുറത്തു നിന്ന സമയത്ത് ഇംഗ്ലീഷ് അധ്യാപകൻ രണ്ട് വിദ്യാർഥികളോട് ക്ലാസില്‍ കയറാൻ ആവശ്യപ്പെട്ടു. ഇത് തർക്കത്തിന് വഴിവെച്ചു. ഇതിൽ പ്രകോപിതരായിയാണ് അധ്യാപകന് നേരെ വിദ്യാർത്ഥികൾ അതിക്രമം കാട്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് രണ്ടുവിദ്യാർഥികള്‍ അധ്യാപകനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിദ്യാർഥികളെ പരീക്ഷ എഴുതാൻ സമ്മതിച്ചില്ല. സ്കൂള്‍ അധികൃതർ പോലീസില്‍ പരാതി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക