FlashKeralaMoneyNews

കേരളത്തോട് കനിഞ്ഞ് കേന്ദ്രം; ഓണക്കാല ചെലവുകൾക്കായി 4200 കോടി കൂടി മുൻകൂർ കടമെടുക്കാൻ അനുമതി: വിശദാംശങ്ങൾ വായിക്കാം.

ഓണക്കാലത്തെ സംസ്ഥാന സർക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധിക്ക് പരിഹാരമായി. 4,200 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നല്‍കിയതോടെയാണ് ഓണക്കാല ആവശ്യങ്ങള്‍ക്ക് കേരളത്തിന് പണം ലഭ്യമാകുന്നത്. ഓണച്ചെലവുകള്‍ക്കായി പണം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് അടിയന്തരമായി 4,200 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രം അനുമതി നല്‍കിയത്.

ad 1

കേരളത്തിന് ഊ വർഷം ആകെ 37,512 കോടി രൂപയാണു കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിരുന്നത്. ഇതില്‍ ഡിസംബർ‌ വരെ 21,253 കോടി രൂപയും ശേഷിക്കുന്ന തുക ജനുവരി മുതല്‍ മാർച്ച്‌ വരെയും എടുക്കാനായിരുന്നു അനുമതി. കഴിഞ്ഞ ചൊവ്വാഴ്ചയോടെ 21,253 കോടി രൂപയും സംസ്ഥാന സർക്കാരിനു കടമെടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ജനുവരി- മാർച്ച്‌ കാലയളവിലേക്കു കടമെടുക്കാനായി മാറ്റിവച്ചിരിക്കുന്ന തുകയില്‍ നിന്ന് 5,000 കോടി രൂപ മുൻകൂർ വായ്പയെടുക്കാനാണു കേന്ദ്രത്തിന്റെ അനുമതി കേരളം തേടിയത്. തല്‍ക്കാലം 4,200 കോടി രൂപ കടമെടുക്കാൻ അനുമതി നല്‍കുകയായിരുന്നു. ഈ മാസം 10ന് ഇതില്‍ നിന്ന് ആവശ്യമായ തുക വായ്പയെടുത്ത് ഓണച്ചെലവുകള്‍ക്കായി പണം കണ്ടെത്തും.

ad 3

ശമ്ബളവും പെൻഷനും ബോണസും ഉത്സവബത്തയും ക്ഷേമ പെൻഷനും അടക്കം ഓണത്തിന് 20,000 കോടിയോളം രൂപയുടെ ചെലവാണു സർക്കാർ പ്രതീക്ഷിക്കുന്നത്. നികുതി അടക്കമുള്ള മറ്റു വരുമാനങ്ങളില്‍ നിന്നാണു ബാക്കി തുക കണ്ടെത്തുക.കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും ബോണസും ഉത്സവബത്തയും അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് ഇതുവരെയുള്ള ധാരണ. സഹകരണ ബാങ്കില്‍ നിന്ന് 1,000 കോടി രൂപ വായ്പയെടുത്ത് ഒന്നോ രണ്ടോ മാസത്തെ ക്ഷേമ പെൻഷൻ കുടിശിക നല്‍കും. ഓണത്തോടനുബന്ധിച്ച്‌ സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശികയില്‍ ഒരു പങ്ക് നല്‍കണമെന്ന ആവശ്യം സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്.

ad 5

വയനാട് ദുരന്തത്തില്‍പെട്ടവരെ സഹായിക്കുന്നതിനായി സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രഖ്യാപിച്ച സാലറി ചലഞ്ച് ഫലം കണ്ടില്ല എന്നാണ് വിലയിരുത്തല്‍. സാലറി ചാലഞ്ച് വഴി 500 കോടി രൂപ ലഭിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. എന്നാല്‍, ഈ ഇനത്തില്‍ 200 കോടി രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അനൗദ്യോഗിക കണക്ക്. അതേസമയം, പൊതുജനങ്ങളില്‍ നിന്നും പ്രമുഖരില്‍ നിന്നും 317 കോ‍ടി ലഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button