ഈ വർഷത്തോടെ യുപിഐ സർക്കിള്‍, യുപിഐ വൗച്ചർ, ക്ലിക്ക് പേ ക്യൂആർ പോലെയുള്ള ഫീച്ചറുകള്‍ ഗൂഗിള്‍ പേയിലെത്തും. അടുത്തിടെ ഇന്ത്യയില്‍ നടന്ന ഗ്ലോബല്‍ ഫിൻടെക്ക് ഫെസ്റ്റിലാണ് ഗൂഗിള്‍ പേ പുതിയ ഫീച്ചറുകള്‍ ആദ്യമായി അവതരിപ്പിച്ചത്. നിങ്ങളുടെ യുപിഐ അക്കൗണ്ടിന് മറ്റ് ഉപഭോക്താക്കളെ (സെക്കണ്ടറി യൂസർ) അനുവദിക്കുന്ന സംവിധാനമാണ് യുപിഐ സർക്കിള്‍.

ഒരു സ്ട്രീമിങ് ആപ്പ് സബ്സ്‌ക്രൈബ് ചെയ്ത് അതില്‍ മള്‍ട്ടിപ്പിള്‍ യൂസറെ അനുവദിക്കുന്നത് പോലൊരു സംവിധാനമാണ്. എന്നാല്‍ പണകൈമാറ്റത്തിന്‍റെ സമ്ബൂർണ നിയന്ത്രണം അക്കൗണ്ട് ഉടമയ്ക്ക് തന്നെയാകും. നിശ്ചിത തുകകള്‍ മാത്രമേ ഒരു മാസം ഇടപാട് നടത്താനാകൂ. ഒറ്റ തവണ ഇടപാട് നടത്താനാവുന്ന തുകയ്ക്കും നിയന്ത്രണമുണ്ടെന്നാണ് റിപ്പോർട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണം നഷ്ടമാകുമെന്ന പേടി വേണ്ടെന്നതാണ് മെച്ചം. പാർഷ്യല്‍ ഡെലിഗേഷൻ, ഫുള്‍ ഡെലിഗേഷൻ എന്നിങ്ങനെ രണ്ടു രീതിയിലാണ് സെക്കണ്ടറി യൂസറെ ചുമതലപ്പെടുത്തുന്നത്. പരമാവധി വിശ്വസ്തരായ അഞ്ച് പേരെ അക്കൗണ്ട് ഉടമയ്ക്ക് സെക്കണ്ടറി യൂസറാക്കി മാറ്റാനാവും

അക്കൗണ്ട് ഉടമയുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ പാർഷ്യല്‍ ഡെലിഗേഷനിലൂടെ സെക്കൻഡറി ഉടമയ്ക്ക് ഓരോ ഇടപാടുകളും നടത്താനാകൂ. ഇതില്‍ ഓരോ തവണ നടത്തുന്ന ഇടപാടുകളും ഉടമയുടെ സമ്ബൂർണ മേല്‍നോട്ടത്തിലായിരിക്കും. ഫുള്‍ ഡെലിഗേഷനില്‍ ഒരു മാസം ഉപയോഗിക്കാവുന്ന പരമാവധി തുക അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. ഇങ്ങനെ 15000 രൂപ വരെ അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം.

ആ തുകയ്ക്ക് മുകളില്‍ പണമെടുക്കാൻ സെക്കൻഡറി യൂസറിന് സാധിക്കില്ല. ഇങ്ങനെ നിശ്ചയിക്കുന്ന തുകയില്‍ നിന്ന് ഇടപാട് നടത്തുമ്ബോള്‍ ഓരോ തവണയും അക്കൗണ്ട് ഉടമയുടെ അനുമതി തേടേണ്ടതില്ല. ഒരുതവണ പരമാവധി 5000 രൂപ വരെ മാത്രമേ സെക്കണ്ടറി യൂസറിന് ഇടപാട് നടത്താനാവൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക