പ്രമുഖ യു.പി.ഐ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. പ്രായഭേദമന്യേ ഗൂഗിള്‍ പേ എന്ന വാക്ക് നിത്യജീവിതത്തില്‍ ഉപയോഗിക്കാത്തവർ വിരളമാണ്.ഗൂഗിള്‍ പേക്കു പിന്നാലെ നിരവധി പ്ലാറ്റ്ഫോമുകള്‍ വിപണിയിലുണ്ടെങ്കിലും കൂടുതല്‍ ജനകീയമായത് ഗൂഗിള്‍ പേ തന്നെയാണ്.
വൈദ്യുതി ബില്‍, മൊബൈല്‍ റീച്ചാർജ്, ഗ്യാസ് ബില്‍ തുടങ്ങി എല്ലാ ഇടപാടുകള്‍ നടത്തുവാനും ഗൂഗിള്‍ പേ അധിക ചാർജുകളൊന്നും ഈടാക്കിയിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ ഇത്തരം ഇടപാടുകള്‍ക്കെല്ലാം കണ്‍വീനിയൻസ് ചാർജ് ഈടാക്കും.
-->
ക്രെഡിറ്റ് കാർഡുകള്‍, ഡെബിറ്റ് കാർഡുകള്‍ എന്നിവ ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകള്‍ക്കെല്ലാം നിരക്കുകള്‍ ബാധകമാണ്. ഇടപാട് മൂല്യത്തിന്റെ 0.5% മുതല്‍ 1% വരെ ഫീസുകളും ബാധകമായ ജി.എസ്.ടിയും ഈടാക്കും. ഒരു വർഷം മുമ്ബ് മൊബൈല്‍ റീചാർജുകള്‍ക്ക് 3 രൂപ കണ്‍വീനിയൻസ് ഫീസ് ഏർപ്പെടുത്താനുള്ള ഗൂഗിള്‍ പേയുടെ തീരുമാനത്തെ തുടർന്നാണിത്.
ബില്‍ പേയ്‌മെന്റുകള്‍ക്കാണ് ഗൂഗിള്‍ പേ പ്ലാറ്റ്‌ഫോം ഫീസ് ഏർപ്പെടുത്തിയത്, സേവന ദാതാക്കള്‍ പേയ്‌മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവുകള്‍ നികത്താനുള്ള മാർഗമായിട്ടാണ് ഇത് കണക്കാക്കുന്നത്.
ഫിൻടെക് ആപ്പുകളിലെ കേമൻ
യു.പി.ഐ ആപ്പുകളില്‍ നിലവില്‍ രണ്ടാമത്തെ സ്ഥാനത്താണ് ഗൂഗിള്‍ പേ. ഏറ്റവും മുന്നില്‍ ഫോണ്‍ പേയാണ്. ഔദ്യോഗിക റിപ്പോർട്ടുകള്‍ പ്രകാരം, യു.പി.ഐ ഇടപാടുകളുടെ ഏകദേശം 37 ശതമാനമാണ് ഗൂഗിള്‍ പേയിലൂടെ പ്രോസസ്സ് ചെയ്യുന്നത്. ജനുവരിയിലെ കണക്കനുസരിച്ച്, ഈ പ്ലാറ്റ്‌ഫോമില്‍ 8.26 ലക്ഷം കോടി രൂപയുടെ യു.പി.ഐ ഇടപാടുകള്‍ പ്രോസസ്സ് ചെയ്തിട്ടുണ്ട്.
കണ്‍വീനിയൻസ് അല്ലെങ്കില്‍ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത് ഒരു സാധാരണ വ്യവസായ രീതിയാണ്. ഗൂഗിള്‍ പേ മുമ്ബ് ഈ ഫീസ് സ്വീകരിച്ചിരുന്നെങ്കിലും, ഇപ്പോഴാണ് അത് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.
അധിക ചാർജിന്റെ ഗുണങ്ങള്‍…
ഗൂഗിള്‍ പേയുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ക്രെഡിറ്റ് കാർഡ് അല്ലെങ്കില്‍ ഡെബിറ്റ് കാർഡ് പേയ്‌മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവുകള്‍ വഹിക്കാൻ കണ്‍വീനിയൻസ് ഫീസ് സഹായിക്കുന്നു. എന്നാല്‍ ഒരു ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള യുപിഐ പേയ്‌മെന്റുകള്‍ക്ക് ഒരു കണ്‍വീനിയൻസ് ഫീസും ബാധകമല്ല.
ഏറ്റവും വലിയ യുപിഐ പേയ്‌മെന്റ് ദാതാവായ ഫോണ്‍പേയുടെ വെബ്‌സൈറ്റില്‍ പറയുന്നത്- വെള്ളം, പൈപ്പ് ഗ്യാസ്, വൈദ്യുതി ബില്ലുകള്‍ എന്നിവയ്‌ക്കായി ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാർഡുകള്‍ വഴി നടത്തുന്ന പേയ്‌മെന്റുകള്‍ക്കും കണ്‍വീനിയൻസ് ഫീസ് ഈടാക്കുന്നു.
ഫിൻടെക് ആപ്പുകള്‍ക്ക് വരുമാനം ലഭിക്കും…
യുപിഐ വളർന്നിട്ടും അത്തരം പേയ്‌മെന്റുകളില്‍ നിന്ന് ഗണ്യമായ വരുമാനം സൃഷ്ടിക്കുന്നതില്‍ ഫിൻടെക് കമ്ബനികള്‍ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. PwC വിശകലനം അനുസരിച്ച് , വ്യക്തി-വ്യാപാരി (merchant) തമ്മിലുള്ള യു.പി.ഐ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നതിനായി ഇടപാട് മൂല്യത്തിന്റെ ഏകദേശം 0.25% ചെലവ് പങ്കാളികള്‍ വഹിക്കുന്നു. 2024 സാമ്ബത്തിക വർഷത്തില്‍, യു.പി.ഐ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവ് ഏകദേശം 12,000 കോടി രൂപയായിരുന്നു, അതില്‍ 4,000 കോടി രൂപ 2,000 രൂപയില്‍ താഴെയുള്ള കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്കാണ്.
2020 മുതല്‍, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2,000 രൂപയില്‍ താഴെയുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) ഒഴിവാക്കണമെന്ന് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. 2021ല്‍ ഇത്തരം ഇടപാടുകള്‍ക്ക് സർക്കാർ MDR ചെലവുകള്‍ തിരിച്ചടയ്ക്കാൻ തുടങ്ങി. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 1.1% മർച്ചന്റ് ഫീസ് അനുവദനീയമാണ്.
യു.പി.ഐയുടെ വളർച്ച ഉറപ്പാക്കുന്നതില്‍ ഇന്ത്യൻ സർക്കാർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അതിനാലാണ് കുറഞ്ഞ മൂല്യമുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട ചെലവുകള്‍ സർക്കാർ വഹിക്കുന്നത്. എന്നിരുന്നാലും, ചെറിയ ഇടപാടുകള്‍ക്ക് MDR ഇല്ലാത്തത് യു.പി.ഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് നേരിട്ട് പണം പിരിക്കാനുള്ള മാർഗമായി മാറി.
സാമ്ബത്തിക വെല്ലുവിളികള്‍ക്കിടയിലും യു.പി.ഐയുടെ വളർച്ച തുടരുന്നു. 2025 ജനുവരിയില്‍, യു.പി.ഐയുടെ മൊത്തം ഇടപാടുകള്‍ 16.99 ബില്യണ്‍ ആയിരുന്നു, അതായത് 23.48 ലക്ഷം കോടി രൂപയായിരുന്നു. നിലവിലെ യു.പി.ഐ വാർഷിക വളർച്ച 39 ശതമാനമാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക