സ്കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യാനുള്ള ശ്രമത്തിനിടെ യാത്രക്കാരന് ദാരുണാന്ത്യം. ഇടംവലം നോക്കാതെ സ്കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് കയറുന്നതും ഇതുവഴി എത്തിയ സ്വകാര്യ ബസ് ഇടിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കണ്ണൂർ കൂത്തുപറമ്ബില്‍ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചാണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ചത്.

കണ്ടംകുന്ന് പെട്രോള്‍ പമ്ബിന് മുന്നിലാണ് അപകടം ഉണ്ടായത്. ആയിത്തറ സ്വദേശി മനോഹരൻ ആണ് മരിച്ചത്. സ്കൂട്ടർ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ബസ് സൈഡിലേക്ക് വെട്ടിച്ച്‌ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടർ യാത്രികൻ തെറിച്ച്‌ പോവുന്നതും ഇരുചക്ര വാഹനം ചിതറി തെറിക്കുന്നതിന്റെ ദൃശ്യങ്ങളുമാണ് പുറത്ത് വന്നത്. ഇന്ന് രാവിലെ എട്ടേ കാലോടെയാണ് അപകടമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക