അച്ഛനെ മകന്‍ കമ്ബിപ്പാര കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ചേപ്പുംപാറ പടലുക്കല്‍ ഷാജി ജോര്‍ജ് ആണ് മകന്‍ രാഹുല്‍ ഷാജിയുടെ അടിയേറ്റ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് 3 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിന്റെ ഡോര്‍ തുറന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്.സംഭവസമയത്ത് രാഹുല്‍ മദ്യപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തര്‍ക്കത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന കമ്ബിപ്പാര ഉപയോഗിച്ച്‌ രാഹുല്‍ പിതാവിനെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിയെ നാട്ടുകാര്‍ ചേര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.എന്നാല്‍ പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാഹുലിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക