നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തി. ആലപ്പുഴ പനയ്‌ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യയായ കായംകുളം സ്വദേശിനി ആസിയ(22)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

മുനീറും വീട്ടുകാരും പുറത്തുപോയിരിക്കുകയായിരുന്നു. ഇവർ മടങ്ങിവന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ ആസിയയെ കണ്ടെത്തിയത്. ഉടൻതന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്‌നീഷ്യനായ ആസിയ ജോലിക്കായി അവിടെയാണ് താമസിച്ചിരുന്നത്. ആഴ്‌ചയില്‍ ഒരിക്കലാണ് ഭർത്താവിന്റെ ആലപ്പുഴയിലെ വീട്ടിലെത്തിയിരുന്നത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ മുനീറുമായി നാല് മാസം മുൻപാണ് ആസിയ വിവാഹിതയായത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക