കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മകൻ ആദർശ് വിവാഹിതനായി. അങ്കമാലി സ്വദേശി പി. വി മത്തായിയുടെ മകള്‍ സ്നേഹ മത്തായിയാണ് വധു. ശനിയാഴ്ച രാവിലെയായിരുന്നു വിവാഹം. ജോർജ് കുര്യന്റെ മകന് വിവാഹ ആശംസകള്‍ നേർന്നു കൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഫെയ്സ് ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിയുടെ മകന്റെ വിവാഹത്തിന് നിരവധി രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തിരുന്നു. ജോർജ് കുര്യൻ മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. മൂന്നാംമോദി സർക്കാരിലെ ജോർജ് കുര്യന്റെ മന്ത്രിപദം അപ്രത്യക്ഷമായിരുന്നു. അഭിഭാഷകനും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ നിന്നുള്ള മികച്ച വിവർത്തകനുമാണ്.
കേന്ദ്രമന്ത്രി ശ്രീ. ജോർജ്ജ് കുര്യന്റെ മകൻ ആദർശ് ജോർജ്ജും അങ്കമാലി ശ്രീ. പി. വി. മത്തായിയുടെ മകൾ സ്നേഹാ മത്തായിയും വിവാഹിതരായി. മംഗളാശംസകൾ…
Posted by K Surendran on Saturday, August 24, 2024
കോട്ടയം കാണക്കാരി നമ്ബ്യാകുളം സ്വദേശിയായ അദ്ദേഹം ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാനാണ്. 64 കാരനായ ജോർജ് കുര്യൻ ബിജെപിയുടെ ആരംഭകാലം മുതല്‍ തന്നെ പാർട്ടിയിലെ സജീവ പ്രവർത്തകനാണ്.യുവമോർച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായ അദേഹം കേരളത്തിലെ ബിജെപി വക്താവുമാണ്.

















