ലഹരി കലാകാരന്മാർക്ക് ഉപയോഗിക്കാനുള്ളതാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തിനെപ്പറ്റി ചോദിച്ച മാധ്യമങ്ങളോടാണ് നടന്റെ ധാർഷ്ട്യം കലർന്ന മറുപടി. താൻ ജയിലില്‍ പോയത് എന്തിനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്ന് ചോദിച്ചു കൊണ്ട് മാധ്യമപ്രവർത്തകർക്ക് നേരെ താരം തട്ടിക്കയറുകയും ചെയ്തു. മാധ്യമപ്രവർത്തകരോട് പ്രകോപിതനായതോടെ കൂടെ നിന്നവർ ഷൈനിനെ അവിടെനിന്നും ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു.

“സിനിമാ മേഖലയില്‍ ശക്തമായി ഉപയോഗിക്കുന്ന ലഹരി ഏതാണ്. കലാകാരന്മാർക്ക് ഉപയോഗിക്കാനുള്ളതാണല്ലോ ലഹരി മരുന്ന്. ലഹരി ഉപയോഗിക്കുന്നത് നിയമപരമാണ്. മദ്യവും സിഗരറ്റും ലഹരി അല്ലേ. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ലഹരി ഏതാണെന്ന് ഗൂഗിളില്‍ സെർച്ച്‌ ചെയ്താല്‍ ഏറ്റവും ആദ്യം വരുന്നത് മദ്യവും സിഗരറ്റുമാണ്”.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“മദ്യത്തിനും സിഗരറ്റിനും താഴയേ മയക്കുമരുന്നും കഞ്ചാവുമെല്ലാം വരുന്നുള്ളൂ. ലഹരി എന്ന് ചോദിച്ചാല്‍ അതില്‍ മദ്യവും സിഗരറ്റും ഉള്‍പ്പെടുത്തും. മദ്യവും മയക്കാൻ ഉപയോഗിക്കുന്ന ലഹരിയാണ്. ഞാൻ ജയിലില്‍ പോയത് എന്തിനാണെന്ന് അറിയില്ലേ? ഞാൻ ജയിലില്‍ പോയ കഥയൊക്കെ നിങ്ങള്‍ക്ക് അറിയാമല്ലോ”-ഷൈൻ ടോം ചാക്കോ പുലമ്പി.

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പഠിക്കാൻ ജഡ്ജിയുടെ അധ്യക്ഷതയിൽ കമ്മീഷൻ ഒന്നും രൂപീകരിക്കേണ്ട കാര്യമില്ല, ഷൈൻ ടോം ചാക്കോയെ പോലുള്ള താരങ്ങളെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കിയാൽ ഇത് സ്വാഭാവികമായും തെളിയും എന്നുള്ള നിലയിലാണ് കാര്യങ്ങൾ. ലക്കും ലഗാനുമില്ലാതെ ലഹരിയുടെ ആലസ്യത്തിൽ മാധ്യമ ക്യാമറകൾക്ക് മുന്നിൽ പ്രതികരിക്കുന്ന വെള്ളിത്തിരയിലെ മിന്നും നക്ഷത്രങ്ങൾ മാത്രമല്ല മാന്യതയുടെ മുഖംമൂടി അണിഞ്ഞു നടക്കുന്ന താരങ്ങളും ലൈംഗിക ചൂഷണത്തിലും, ലഹരി ഉപയോഗത്തിലും എല്ലാം കേമന്മാരാണ് എന്ന സൂചനകളാണ് ഹേമാ കമ്മീഷൻ റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നത്. പൊതു ഖജനാവിലെ പണം മുടക്കി രൂപീകരിച്ച കമ്മീഷന്റെ ഗുരുതരമായ കണ്ടെത്തലുകൾ കണക്കിലെടുത്ത് ശക്തമായ നടപടികൾക്ക് മുതിരാൻ സർക്കാർ തയ്യാറാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക