കൊട്ടാരക്കര ശ്രീധരന്‍ നായരുടെ തലമുറയില്‍ നിന്നുള്ള മൂന്നാമത്തെ കണ്ണിയാണ് സായ് കുമാറിന്റെ മകള്‍ വൈഷ്ണവി സായി കുമാര്‍. അച്ഛന്‍ സിനിമയില്‍ നായകനായി തുടങ്ങി വില്ലനായി, സഹാതാരമായി നില്‍ക്കുമ്ബോള്‍, മകള്‍ തിരഞ്ഞെടുത്തത് സീരിയല്‍ ലോകമാണ്. സീ കേരളം ചാനലിലെ കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്ന് ചെയ്യുന്നത് സായി കുമാറിന്റെ മകളാണ് എന്ന സത്യം അധികമാര്‍ക്കും അറിയില്ല.

സായി കുമാറിന്റെ മകള്‍ എന്നതിനപ്പുറം, കൊട്ടാരക്കര ശ്രീധരന്‍ നായരുടെ പാരമ്ബര്യം ഉള്ള അഭിനേത്രി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വൈഷ്ണവി. കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ വില്ലത്തി വേഷത്തിലൂടെയാണ് വൈഷ്ണവി അഭിനയത്തിലേക്ക് എത്തുന്നത് .വിവാഹം കഴിഞ്ഞതിന് ശേഷമാണ് വൈഷ്ണവി അഭിനയത്തിലേക്ക് എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ അച്ഛനെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് നടി. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരപുത്രി. ഈ ഷോ യുടെ പ്രൊമോ വീഡിയോ വൈഷ്ണവി തന്നെ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഒരുപാട് സിനിമകളില്‍ അഭിനയിച്ച അച്ഛന്റെ മകളെന്ന നിലയില്‍ നിര്‍മാതാക്കളും സംവിധായകരുമടക്കം ആളുകള്‍ ശ്രദ്ധിക്കാറുണ്ടോ എന്നായിരുന്നു അവതാരകന്‍ വൈഷ്ണവിയോട് ചോദിച്ചത്. പക്ഷേ ആളുകള്‍ ശ്രദ്ധിക്കുന്നതിന് മുന്‍പേ അച്ഛന്‍ എന്നെ വെട്ടിയെന്ന് നടി മറുപടിയായി പറഞ്ഞു. എന്തായാലും അമ്മയേക്കാളും ജോളിയാണ് അച്ഛനുണ്ടെങ്കില്‍ നല്ല രസമാണന്നും താരപുത്രി പറയുന്നു.

അച്ഛനെ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അച്ഛനുമായി യാതൊരു കോണ്‍ടാക്ടും ഇല്ലെന്നാണ് വൈഷ്ണവി പറഞ്ഞത്. എന്തെങ്കിലും അവഗണനകള്‍ നേരിടേണ്ടതായി വന്നിട്ടുണ്ടോന്ന ചോദ്യത്തിന് ബോഡി ഷെയ്മിഗും കളിയാക്കലും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി സൂചിപ്പിച്ചു. മാത്രമല്ല എന്റെ കാരണം കൊണ്ടാണ് അച്ഛന്‍ പോയതെന്ന് വരുത്തിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുള്ളതായി വൈഷ്ണി പറയുന്നു.

സീരിയലിലാണ് അഭിനയിച്ച്‌ തുടങ്ങിയതെങ്കിലും വൈഷ്ണവിയ്ക്ക് ആദ്യം സിനിമയില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു കിട്ടിയത്. ദിലീപിന്റെ നായികയായി അവസരം വന്നെങ്കിലും അന്ന് പിതാവായ സായി കുമാറാണ് അത് വേണ്ടെന്ന് വെപ്പിച്ചതെന്ന് പറയുകയാണ് താരപുത്രിയിപ്പോള്‍. ആദ്യം ദിലീപേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു. മുല്ല എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. അതിന് മുന്‍പ് മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലേക്കും വിളിച്ചിട്ടുണ്ട്. ഒന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്ബോഴും മറ്റൊന്ന് പത്തില്‍ പഠിക്കുമ്ബോഴുമാണ്. ബിഗ് സ്‌ക്രീനിലേക്ക് വരിക എന്നത് തന്നെയാണ് എന്റെയും ആഗ്രഹം. കമ്മിറ്റ്മെന്റ് ഉള്ളത് അതിനോടാണ്. സിനിമയിലൊരു വേഷം കിട്ടുക എന്നത് എല്ലാവര്‍ക്കും ഉള്ള ആഗ്രഹമായിരിക്കും. അതെനിക്കും ഉണ്ട്. അതിലേക്ക് വരാനായി പ്ലാനിങ്ങൊന്നുമില്ല. എന്തേലും പ്ലാന്‍ ചെയ്താല്‍ അത് നടക്കണമെന്നില്ല. നമ്മുടെ കൈയ്യില്‍ വന്ന് ചേരുകയാണെങ്കില്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ഥന മാത്രമേയുള്ളു വൈഷ്ണവി പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക