FlashHealthNationalNews

രാജ്യത്തെ മെഡിക്കൽ വിദ്യാർഥികളിൽ നാലിലൊന്ന് പേർക്കും ആത്മഹത്യാ പ്രവണത; ഞെട്ടിക്കുന്ന കണ്ടെത്തലുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം.

രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നാലില്‍ ഒരാള്‍ വീതം മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടവരാണെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി ) റിപ്പോര്‍ട്ട്. പിജി വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ ഒരാള്‍ വീതം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ കടുത്ത ആത്മഹത്യാ ചിന്തയിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ad 1

വിവിധ സംസ്ഥാനങ്ങളിലെ 25,590 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കിടയിലും 5337 പിജി ഡോക്ടര്‍മാരിലും, 7035 ഫാക്കല്‍റ്റി അംഗങ്ങള്‍ക്കിടയിലുമായി ഈ വര്‍ഷം ഏപ്രില്‍ 26 മുതല്‍ മെയ് 6 വരെ നടത്തിയ ഓണ്‍ലൈന്‍ സര്‍വെയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ നിലവാരത്തെക്കുറിച്ചാണ് ദേശീയ കമ്മിഷന്‍ സര്‍വെ നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

എംബിബിഎസ് വിദ്യാര്‍ഥികളില്‍ 27.8 ശതമാനവും, പിജിക്കാരില്‍ 15.3 ശതമാനം പേരു മാനസിക ആരോഗ്യ സമ്മര്‍ദം അനുഭവിക്കുന്നവരാണെന്ന് സ്വമേധയ സര്‍വെയില്‍ വെളിപ്പെടുത്തിയിട്ടുണ്ട് .മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികളില്‍ 16.2 ശതമാനം പേരും പിജി വിദ്യാര്‍ത്ഥികളില്‍ 31.2 ശതമാനം പേരും ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചതായും തുറന്ന് പറഞ്ഞിട്ടുണ്ട്. 74 ശതമാനത്തിലധികം യുജി വിദ്യാര്‍ഥികളും സാമൂഹികമായി ഒറ്റപ്പെടുന്നതിന്റെ ഭയത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 56 ശതമാനം എം.ബി.ബി.എസ് വിദ്യാര്‍ഥികളും സുഹൃത്തുക്കളില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ad 3

ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റ്ല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലെ സൈക്യാട്രി പ്രൊഫസര്‍ സുരേഷ് ബഡാമഠിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് സര്‍വേ റിപ്പോര്‍ട്ട് ദേശീയ മെഡിക്കല്‍ കമ്മിഷന് സമര്‍പ്പിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥുകള്‍ വലിയ സമ്മര്‍ദ്ദവും വെല്ലുവിളികളുമാണ് നേരിടുന്നതെന്നും പലരും ആത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കുന്നുവെന്നും എന്‍.എം.സി ചെയര്‍മാന്‍ ബി.എന്‍ ഗംഗാധര്‍ പറഞ്ഞു. ഇത് അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ad 5

വിദ്യാര്‍ഥികളുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനുമുള്ള 50 നിര്‍ദേശങ്ങളും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.മാനസിക പിരിമുറുക്കം മറികടക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ദിവസം 7 മുതല്‍ 8 മണിക്കൂര്‍ ഉറക്കം ലഭിച്ചിരിക്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ കുടുംബ അവധി നല്‍കണം. റഡിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുളളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button