ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ തകർന്ന വയനാടിനായി ജാതിമതഭേദമന്യേ രാഷ്ട്രീയം പോലും മറന്ന് എല്ലാവരും ഒന്നിക്കുകയാണ്. പലഭാഗത്ത് നിന്നും പലരീതിയിലാണ് സഹായമെത്തുന്നത്. ഇപ്പോള്‍ സിപിഎം യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നടത്തുന്ന ധനസമാഹാരണമാണ് ചർച്ചയാവുന്നത്.
പന്നിയിറച്ചി വില്‍പ്പനയിലൂടെ പണം കണ്ടെക്കാൻ ശ്രമിക്കുന്നത്. കോതമംഗംലംമുൻസിപ്പല്‍ നോർത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിലാണ് പന്നി വില്‍പ്പന. ഇറച്ചി വാങ്ങൂ പണം വയനാടിന് എന്നരീതിയിലാണ് പ്രചരണം. പന്നി ഇറച്ചി ചാലഞ്ച് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ രാജപുരം മേഖല കമ്മറ്റിയും രംഗത്തെത്തിയിട്ടുണ്ട്. മഞ്ഞപ്ര യൂണിറ്റ് കിലോയ്ക്ക് 380 രൂപ വിലയുള്ള പന്നിയിറച്ചി 350 രൂപയ്ക്കാണ് നല്‍കുന്നത്.


മുസ്ലിം സമുദായത്തിന് ഹറാം
ഹൈന്ദവരിലെ ചില വിഭാഗങ്ങൾക്കിടയിലും ക്രൈസ്തവർക്കിടയിലും വലിയ പ്രീതിയുള്ള ആഹാരമാണ് പന്നിയിറച്ചി. തൃശ്ശൂർ എറണാകുളം ബെൽറ്റിലെയും ഹൈറേഞ്ചിലെയും ലോറേജിലെയും മലയോര കർഷക വിഭാഗങ്ങൾക്കിടയിലും പന്നിയിറച്ചി പ്രിയപ്പെട്ട ആഹാരം ആണ്. എന്നാൽ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ പന്നിയിറച്ചി ഉപയോഗം നിഷിദ്ധമാണ് അല്ലെങ്കിൽ ഹറാമാണ്. ഇസ്ലാം വിശ്വാസപ്രകാരം പന്നിയിറച്ചി കഴിക്കുന്നത് അല്ലാഹു വിലക്കിയിട്ടുണ്ട്. പന്നിയെ അശുദ്ധിയുള്ള മൃഗമായിട്ടാണ് ഇസ്ലാം വിശ്വാസികൾ കണക്കാക്കുന്നത്.
പോർക്ക് ഗുണസമ്പുഷ്ടമായ ഇറച്ചി
പന്നിയില്‍നിന്നും ലഭിക്കുന്ന ഇറച്ചിയെ പോർക്ക് എന്ന് വിളിക്കുന്നു. ലോകമെമ്ബാടും വ്യാപകമായി ഉപയോഗിക്കുന്ന ഇറച്ചിയാണിത്. ബേക്കണ്‍, ഹാം തുടങ്ങിയ വിഭവങ്ങളായി ഇത് പലയിടത്തും ലഭ്യമാണ്. പോർക്ക് 13 തരം പോഷകങ്ങളാല്‍ സമൃദ്ധമാണ്. ഇതില്‍ ധാരാളം പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഏകദേശം 20% പ്രോട്ടീനും ആരോഗ്യത്തിന് ആവശ്യമായ വിവിധ വൈറ്റമിനുകളും പന്നിയിറച്ചിയില്‍ അടങ്ങിയിരിക്കുന്നു.

















