വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തിനുശേഷമാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ ഇക്കാര്യം വെളിപ്പെടുത്തിയത്. വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ, വിവാഹ ശേഷ കൗണ്‍സിലിംഗ് നല്‍കി വരുന്നുണ്ട്.കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ജില്ല അദാലത്തില്‍ കൂടുതലും പരിഗണിച്ചത്.

കുടുംബ പ്രശ്‌നങ്ങളില്‍ കൗണ്‍സിലിംഗിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായി സ്ഥിരം സംവിധാനം ആവശ്യമാണ്. ദമ്ബതികള്‍ക്കിടയിലെ പ്രശ്‌നങ്ങളില്‍ ബന്ധുക്കളിടപെടുമ്ബോള്‍ അവ കൂടുതല്‍ സങ്കീര്‍ണമാകുന്നു. കുടുംബപ്രശ്‌നങ്ങള്‍ സ്ത്രീകളെ വിഷാദ രോഗത്തിലെത്തിക്കുന്നുവെന്ന പരാതികളുമുണ്ട്. ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യകാര്യത്തിലും സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സതീദേവി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വഴി പ്രശ്‌നം, മാലിന്യം വലിച്ചെറിയല്‍ തുടങ്ങി അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും പരിഗണിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീകളെ അധിക്ഷേപിക്കുന്ന പദപ്രയോഗങ്ങള്‍ നടത്തിയതിനെതിരായ പരാതികളും അദാലത്തിലെത്തി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും കമ്മീഷന് മുന്നിലെത്തി. തൊഴിലിടങ്ങളില്‍ നിര്‍ബന്ധമായ പരാതി പരിഹാര സമിതികള്‍ പലയിടങ്ങളിലും ഇല്ലായെന്നത് കമ്മിഷന്‍ ഗൗരവമായി കാണുന്നുവെന്ന് സതീദേവി പറഞ്ഞു.

വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കും. കൗമാരക്കാര്‍ക്ക് ഉണര്‍വ് എന്നപേരില്‍ വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസ് നടത്തും. വിവിധ മേഖലകളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പബ്ലിക് ഹിയറിംഗ് നടത്തും. ആശ പ്രവര്‍ത്തകര്‍ക്ക് പബ്ലിക് ഹിയറിംഗ് ഈ മാസം 18 ന് ആലപ്പുഴ ജെന്‍ഡര്‍ പാര്‍ക്കില്‍ നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക