ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭമായി തുടങ്ങി, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനനയുടെ പതനത്തില്‍ കലാശിച്ച ബംഗ്ലാദേശ് പ്രക്ഷോഭത്തില്‍ മറവില്‍ നടക്കുന്നത് ന്യൂനപക്ഷ കൂട്ടക്കുരുതി. കേരളത്തിലടക്കം മുഖ്യധാരാ മാധ്യമങ്ങള്‍ ഇത് മറച്ചുവെക്കുമ്ബോള്‍, ബംഗ്ലാദേശികള്‍ തന്നെ സോഷ്യല്‍ മീഡിയയിലുടെ ഇവിടെ ഹിന്ദു-സിഖ്- ക്രിസ്ത്യന്‍ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പങ്കുവെക്കുകയാണ്. ബംഗ്ലാദേശിലെ സ്വതന്ത്രചിന്തകരുടെ സംഘടനയായ റാഷണല്‍ അസോസിയേഷനും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോയില്‍ അടിവസ്ത്രം മാറ്റിനോക്കിയശേഷം യുവാവിനെ മര്‍ദിച്ചുകൊല്ലുന്നതും, തുടര്‍ന്ന് തക്ബീര്‍ മുഴക്കുന്നതുമായ താലിബാനെ നാണിപ്പിക്കുന്ന, രംഗങ്ങളാണ്. അതുപോലെ തന്നെ ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ കുറ്റന്‍ പ്രതിമക്ക് മുകളില്‍ കയറി മൂത്രമൊഴിക്കുന്നതും, തക്ബീര്‍ മുഴക്കുന്നതും തുടര്‍ന്ന് തല്ലിത്തകര്‍ക്കുന്നതുമായ വീഡിയോയും വൈറലാണ്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് എപ്പോള്‍ അധികാരം നഷ്ടപ്പെട്ടാലും, ന്യൂനപക്ഷ സമുഹം ആക്രമിക്കപ്പെടാറുണ്ട്. ഇപ്പോള്‍ ഹസീന നാടുവിട്ടതോടെ, ഇസ്ലാമിസ്റ്റുകള്‍ അഴിഞ്ഞാടുകയാണ്. അവാമി ലീഗിന്റെ പ്രവര്‍ത്തകരും വ്യാപകമായി കൊല്ലപ്പെടുന്നു.
ഇഫ്താര്‍ ഒരുക്കിയ ക്ഷേത്രം കത്തിച്ചു:
ഒരു ഡസനിലേറെ ഹൈന്ദവക്ഷേത്രങ്ങള്‍ കത്തിച്ചു കഴിഞ്ഞു. സിഖ് ദേവാലങ്ങളും ആക്രമിക്കപ്പെടുന്നു. ഖുല്‍ന ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന മെഹര്‍പൂരിലെ ഇസ്‌കോണ്‍ ക്ഷേത്രവും കലാപകാരികള്‍ കത്തിച്ചു. ഈ ക്ഷേത്രത്തില്‍, കഴിഞ്ഞ നോമ്ബുകാലത്ത് ഇഫ്ത്താര്‍ വിരുന്ന് ഒരുക്കിയിരുന്നു. ഒപ്പം ജഗന്നാഥന്‍, ബലദേവ്, സുഭദ്രാദേവി എന്നിവരുള്‍പ്പെടെയുള്ള ദേവതകളുടെ വിഗ്രഹങ്ങളും അഗ്നിക്കിരയാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയുന്നു. പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെയും ആക്രമമുണ്ടായിട്ടുണ്ട്.
ഖുല്‍നയിലെ, ഹിന്ദു വ്യവസായികളുടെ നിരവധി കടകള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് ഹിന്ദു കൗണ്‍സിലര്‍മാര്‍ വെടിയേറ്റ് മരിച്ചു. ഹിന്ദുവ്യവസായിയുടെ വീടുകള്‍ കൊള്ളയടിച്ചു. സിനിമ ഹറാം ആയത് കൊണ്ട് ബംഗ്ലാദേശിലെ മുസ്ലിം ആയ സിനിമ താരത്തെ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമിച്ചു കൊലപ്പെടുത്തി. ബംഗാളി ഗായകന്‍ ആനന്ദിന്റെ വീട് ആക്രമിച്ചു കൊള്ളയടിച്ചു. അയാളെ കയ്യില്‍ കിട്ടാഞ്ഞത് കൊണ്ട് കൊല്ലാന്‍ പറ്റിയില്ല. ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിനെ പട്ടിയെ തല്ലികൊല്ലുന്നത് പോലെ തീവ്രവാദികള്‍ തല്ലിക്കൊന്നു.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന കലാപത്തെക്കുറിച്ച്, ധാക്ക സ്വദേശിയായ അവിരൂപ് സര്‍ക്കാര്‍ എന്ന ഹിന്ദു യുവാവ് വിവരിക്കുന്നത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ധാക്കയില്‍ നിന്നും 100 കിലോ മീറ്റര്‍ മാറിയുള്ള നെത്രോക്കോണയിലാണ് അവിരൂപിന്റെ കുടുംബ വീട് ഉള്ളത്. പിതാവിന്റെ സഹോദരങ്ങളും അവരുടെ മക്കളും ഈ പ്രദേശത്താണ് താമസിക്കുന്നത്. ഇവരുടെ വീടുകളില്‍ ഉള്‍പ്പെടെ കലാപകാരികള്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തി. ഭയന്ന് വിറഞ്ഞ് വിധവയായ അര്‍ദ്ധ സഹോദരി ഫോണ്‍ ചെയ്തുവെന്നും അവിരൂപ് വ്യക്തമാക്കുന്നു.
‘കരഞ്ഞുകൊണ്ടായിരുന്നു അവള്‍ തന്നോട് സംസാരിച്ചത്. അവളുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന കലാപകാരികള്‍ വീട് മുഴുവന്‍ നശിപ്പിക്കുകയും ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. വീടിന്റെ വാതിലുകളും മറ്റ് ഫര്‍ണീച്ചറുകളും അക്രമികള്‍ അടിച്ച് തകര്‍ത്തു. ഉപയോഗിക്കാന്‍ പറ്റാത്ത തരത്തില്‍ വീടാക്കി. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും അക്രമികള്‍ കൊള്ളയടിച്ചു.ഇവരുടെ സമീപത്തായി മുസ്ലീം വീടുകള്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ അവിടെയൊന്നും ഇവര്‍ കയറിയില്ല’- അവിരൂപ് വ്യക്തമാക്കി.
ഹിന്ദുക്കള്‍ക്ക് രക്ഷയില്ലെന്ന് ഹസീനയുടെ മകന്‍
ബംഗ്ലാ പ്രക്ഷോഭം വര്‍ഗീയമാവുകയാണെന്ന്, മൂന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വാജെദ് പറയുന്നു. ബംഗ്ലാദേശില്‍ ഹിന്ദുക്കളെ രക്ഷിക്കാന്‍ ആരുമില്ലെന്ന് വാജെദ് പറയുന്നു. ‘ബംഗ്ലാദേശിലെ കലാപത്തിന് പിന്നില്‍ പാകിസ്ഥാനും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുമാണ്. ഹിന്ദുക്കളെയും , സിഖുകാരെയും ലക്ഷ്യം വച്ചാണ് ഇപ്പോള്‍ ആക്രമണങ്ങള്‍.രാജ്യത്ത് അവാമി ലീഗ് പ്രവര്‍ത്തകര്‍ പീഡിപ്പിക്കപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മിണ്ടാതിരിക്കില്ല.
ബംഗ്ലാദേശിലെ കലാപത്തിനിടെ ഷെയ്ഖ് ഹസീനയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയിരുന്നു. എന്റെ കുടുംബം രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു, എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ പീഡിപ്പിക്കപ്പെടുമ്ബോള്‍ ഞങ്ങള്‍ നിശബ്ദരായിരിക്കില്ല. ഈ സമയത്ത് രാജ്യത്തിന്റെ ചുമതല ആര്‍ക്കായാലും, തീവ്രവാദ രഹിത ബംഗ്ലാദേശാണ് നമുക്ക് വേണ്ടത് . ഇതിനായി ഞങ്ങള്‍ ആരുമായും സംസാരിക്കാന്‍ തയ്യാറാണ് . നിങ്ങള്‍ ശക്തമായി നില്‍ക്കണമെന്നാണ് അവാമി ലീഗ് നേതാക്കളോട് എനിക്ക് പറയാനുള്ളത് . ഞങ്ങള്‍ നിങ്ങളോടൊപ്പമാണെന്ന് അറിയുക. ഷെയ്ഖ് ഹസീന മരിച്ചിട്ടില്ല, ഞങ്ങള്‍ ബംഗബന്ധുവിന്റെ (ഷൈഖ് മുജീബുര്‍ റഹ്‌മാന്‍) കുടുംബമാണ്. ഞങ്ങള്‍ എവിടെയും പോയിട്ടില്ല, രാജ്യത്തെയും അവാമി ലീഗിനെയും രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും’- വാജെദ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
ബംഗ്ലാദേശില്‍ സമരം വര്‍ഗീയ കലാപമായെന്ന് അവിടുത്തെ സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടും കേരളത്തിലടക്കം മാധ്യമങ്ങള്‍ ഇക്കാര്യം പറയുന്നില്ല. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. മുസ്ലിം തീവ്രവാദികള്‍ ന്യുനപക്ഷ ജനതയെ കൂട്ടക്കൊല ചെയ്യുമ്ബോള്‍ മലയാളം മാധ്യമങ്ങള്‍ക്ക് അവര്‍ ‘ജനാധിപത്യ സമരവാദികള്‍’ ആണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

















