കേരളത്തിന്റെ നടപ്പു സാമ്ബത്തിക വർഷത്തെ കടബാധ്യത 14,500 കോടി രൂപയായി. ഇനി വരുന്ന ഡിസംബർ വരെ കേരളത്തിന് കേന്ദ്ര ഫണ്ടില്‍ നിന്നും കടമെടുക്കാൻ ശേഷിക്കുന്നത് 6,753 കോടി രൂപ മാത്രമാണ്. ഡിസംബറിനകം 21,253 കോടി രൂപ കടമെടുക്കാൻ കേന്ദ്രാനുമതിയുണ്ട്. കടമെടുപ്പ് പരിധി കേന്ദ്രം ഉയർത്തിയില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലാകും സംസ്ഥാനം. ഓഗസ്റ്റിലെ ശമ്ബളമടക്കം നല്‍കാനായി ജൂലൈ 30 ന് കടപ്പത്രത്തിലൂടെ റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ (E-Kuber) പോർട്ടല്‍ വഴി ധനകാര്യ വകുപ്പ് 2,000 രൂപ കൂടി കടമെടുത്തതോടെ ഈ വർഷത്തെ ആകെ കടം 14,500 കോടി രൂപയിലെത്തി.
ഡിസംബറിന് ശേഷം ജനുവരി-മാർച്ച് കാലയളവില്‍ എടുക്കാവുന്ന കടത്തിന്റെ പരിധി കേന്ദ്രം പിന്നീട് അറിയിക്കും. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്കായി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ബജറ്റില്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഎസ്ഡിപി) 3.5 ശതമാനമായി ഉയർത്തണമെന്നു ആവശ്യപ്പെട്ടെങ്കിലും അതും പരിഗണിച്ചില്ല.
ഓണകാലത്ത് ജീവനക്കാർക്ക് മുൻകൂർ ശമ്ബളം, ബോണസ്, പെൻഷൻ, ഓണക്കിറ്റ് അടക്കം ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍, വില വില നിയന്ത്രണ ഇടപെടലുകള്‍ എന്നിങ്ങനെ കടുത്ത സാമ്ബത്തിക ചിലവുകള്‍ക്കും പണം കണ്ടെത്തേണ്ടി വരും. ഓണക്കാലത്ത് ക്ഷേമപെൻഷൻ കുടിശികയിൽ ഒരു ഗഡു എങ്കിലും കൊടുക്കാനുള്ള സമ്മർദ്ദവും സർക്കാരിന്മേൽ ഉയരും. ലഭ്യമായ വരുമാന സാധ്യതകൾ അടക്കം പരമാവധി ഉപയോഗിക്കുകയും കടമെടുപ്പ് പരിധി പൂർണ്ണമായി ഉപയോഗിക്കുകയും ചെയ്താൽ ഓണക്കാലം കടന്നുകൂടാൻ കഴിയും. പക്ഷേ അതിനുശേഷം സർക്കാർ ജീവനക്കാരുടെ അടക്കം ശമ്പളം മുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങാൻ സാധ്യതയുണ്ട്.
കേന്ദ്രവുമായി കൂടുതല്‍ ചർച്ചകള്‍ നടത്തി അനുകൂല തീരുമാനം നേടിയെടുക്കുകയാണ് കേരളത്തിന് മുന്നിലുള്ളൊരു പോംവഴി. സുപ്രീംകോടതിയിൽ നിയമ പോരാട്ടം നടത്തിയെങ്കിലും അത് ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. കേന്ദ്രം വഴങ്ങിയില്ലെങ്കിൽ കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് വരുതി വീഴുകയും ധനകാര്യ ചെലവുകൾ പൂർണമായി കേന്ദ്രത്തിന്റെ വരുതിയിലാകുകയും ചെയ്യും. പിണറായി സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മൂലം സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
ഈ വർഷം ഇതിനകം ഏറ്റവുമധികം തുക ഇ-കുബേർ പോർട്ടല്‍ വഴി കടമെടുത്തത് ആന്ധ്രാപ്രദേശാണ്, 39,000 കോടി രൂപ. തമിഴ്നാട് 33,000 കോടി രൂപയും രാജസ്ഥാൻ 25,500 കോടി രൂപയും തെലങ്കാന 21,000 കോടി രൂപയും മഹാരാഷ്ട്ര 16,000 കോടി രൂപയും എടുത്തു. മഹാരാഷ്ട്രയ്ക്ക് പിന്നാലെയാണ് 14,500 കോടി രൂപ കടമെടുത്ത കേരളത്തിന്റെ സ്ഥാനം. ഏറ്റവും കുറവ് കടമെടുത്തത് ഗോവയാണ് 200 കോടി രൂപ.

















