ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം അർധരാത്രി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.കായികപ്രേമികളായ വിദ്യാർഥികളുടെ അഭ്യർത്ഥന പരിഗണിച്ച്‌ നാളെ(ജൂലൈ 20 തിങ്കള്‍) സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.അവധി നല്‍കാൻ മുഖ്യമന്ത്രി നിർദേശം നല്‍കിയതായി വാർത്താക്കുറിപ്പില്‍ പ്രസ്താവിച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും.

അർജന്റീനയും സ്പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനില്‍ക്കുമെന്നതിനാല്‍ വിദ്യാർഥികള്‍ക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളില്‍ എത്താൻ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് വിദ്യാർഥികളും വിവിധ രാഷ്ട്രീയനേതാക്കളുമടക്കം ആവശ്യം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് സർക്കാരിന്‍റെ നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിങ്കളാഴ്ച നല്‍കുന്ന അവധിക്ക് പകരമായി, പിന്നീട് വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റി അധ്യയന സമയം ക്രമീകരിക്കാവുന്നതാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക