ഇന്നലെയായിരുന്നു ഈ വർഷത്തെ തിരുവോണം ബമ്ബർ നറുക്കെടുപ്പ്. 71 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയ ഓണം ബമ്ബറിലെ 25 കോടി ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ആരെന്ന ചോദ്യത്തിനുത്തരം തേടുകയായിരുന്നു മലയാളികള്‍. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് കർണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണെന്ന വിവരം ഇന്ന് പുറത്തുവന്നിരുന്നു. കർണാടകയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന അല്‍ത്താഫ് വയനാട്ടില്‍ ബന്ധുവീട്ടിലെത്തിയ സമയത്താണ് ടിക്കറ്റെടുത്തത്.
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തുന്ന ഓണം ബമ്ബറിന്റെ സമ്മാനത്തുകയെക്കുറിച്ച് നിരവധി സംശയങ്ങളുമുണ്ട് ജനങ്ങള്‍ക്ക്. 25 കോടി അടിക്കുന്ന ആള്‍ക്ക് അത്രയും തുക കയ്യില്‍ കിട്ടുമോ എന്നത് എല്ലാവര്‍ക്കും ഉണ്ടാകുന്നൊരു സംശയമാണ്. സമ്മാനത്തുക അത്രയും കിട്ടുമോ അതില്‍ കുറയുമോ എന്നതൊക്കെയാണ് ചോദ്യങ്ങള്‍. എന്നാല്‍ 25 കോടി അടിക്കുന്ന ഒരാള്‍ക്ക് ആ തുക മുഴുവനായും കയ്യില്‍ കിട്ടില്ല. ഓണം ബമ്ബര്‍ തുക എന്ന് മാത്രമല്ല ദിവസേന ഉള്ള ലോട്ടറികളിലായാലും സമ്മാനത്തുക മുഴുവനായും ഭാഗ്യശാലികളുടെ കയ്യില്‍ കിട്ടില്ല. നികുതി കഴിച്ചുള്ള തുകയെ സമ്മാനാര്‍ഹന് കിട്ടൂ. ഓണം ബമ്ബറിന്‍റെ കാര്യത്തില്‍, 25 കോടിയില്‍ 12 കോടിയോളം രൂപയാണ് ഭാഗ്യവാന് കിട്ടുക.
25 കോടിയിൽ നിന്ന് നികുതി പോകുന്നത് ഇങ്ങനെ:
- തിരുവോണം ബമ്ബർ സമ്മാനത്തുക: 25 കോടി
- ഏജൻസി കമ്മീഷൻ 10 ശതമാനം : 2.5 കോടി
- സമ്മാന നികുതി 30 ശതമാനം: 6.75 കോടി
- ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് : 15. 75 കോടി
- നികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം: 2.49 കോടി
- ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം: 36.9 ലക്ഷം
- അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി: 2.85 കോടി
- എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത്: 12,88,26,000 രൂപ(12.8 കോടി)













