ദേവസ്വം വകുപ്പിന്റെ സ്പെഷ്യല്‍ ഗവണ്‍മെൻറ് പ്ലീഡറായി നിയമിക്കപ്പെട്ട അഡ്വ. കെ ബി പ്രദീപ് രാജിവച്ചു. മുഖ്യമന്ത്രി പ്രദീപിനോട് രാജി ആവശ്യപ്പെട്ടിരുന്നു.ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനാണ് പ്രദീപ്. പ്രദീപിനെ സർക്കാർ അഭിഭാഷകനായി നിയമിച്ചത് വിവാദമായിരുന്നു.വിവാദം ശക്തമായതോടെയാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. നേരത്തെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ബെന്നി തോമസ് രാജിവച്ചിരുന്നു.
പ്രദീപിൻ്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനം നടത്തിയതെന്ന വിമർശനവും കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും കെ മുരളീധരൻ വിഷത്തില്‍ പ്രതികരിച്ചിരുന്നു. താൻ വിഷയത്തില്‍ ഇടപെടില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞതും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.ഇന്നലെ മുൻ ദേവസ്വം മന്ത്രി വി എൻ വാസവനും സിപിഐഎം നേതാവ് പി രാജീവും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും യുഡിഎഫ് സർക്കാർ നടപടിയില്‍ വിമർശനം ഉന്നയിച്ചിരുന്നു.
മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസിനെ നിയമിച്ചതും വിവാദമായതായിരുന്നു. അന്ന് യുഡിഎഫ് നടപടിയില്‍ വിവാദമായതോടെ ബെന്നി തോമസ് രാജിവയ്ക്കുകയായിരുന്നു.





