54 വര്‍ഷത്തോളം രാജവാഴ്ച പോലെ ഇന്ത്യയെ ഭരിച്ച്‌ മുടിപ്പിച്ച ഒരു കുടുംബത്തില്‍ നിന്നും അധികാരദണ്ഡ് ഏറ്റ് വാങ്ങി കഴിഞ്ഞ 12 വര്‍ഷമായി ഇന്ത്യയുടെ ഭാഗധേയം നിശ്ചയിക്കുന്ന മോദി എന്ന ഒരിയ്‌ക്കല്‍ ചായക്കാരനായിരുന്ന മനുഷ്യനും അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ലോകം കീഴടക്കുകയാണ്.ഇന്ത്യൻ റെയില്‍വേയുടെ അഭിമാനമായ വന്ദേ ഭാരത് സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നൂറില്‍ നൂറ് മാര്‍ക്ക്.

വിദേശരാജ്യങ്ങളില്‍ വന്ദേഭാരതിനുള്ള ആവശ്യക്കാര്‍ കൂടുന്നതോടെ ഇനി വിദേശ രാജ്യങ്ങളിലെ റെയില്‍ പാളങ്ങളിലും വന്ദേഭാരത് ഓടുമെന്നുറപ്പായി. ആദ്യമായി വന്ദേഭാരത് സെമി ഹൈസ്പീഡ് ട്രെയിനുകളോട് താല്‍പര്യം പ്രകടിപ്പിച്ചത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ്. ചിലെ, ബ്രസീല്‍ തുടങ്ങി ഏതാണ്ട് എല്ലാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും വന്ദേഭാരതിനോട് അതീവ താല‍്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവരുടെ പ്രധാന ആകര്‍ഷണം വിലക്കുറവ് തന്നെ. ഇതേ സൗകര്യങ്ങളോട് കൂടിയ വിദേശരാജ്യങ്ങളിലെ ട്രെയിനുകള്‍ക്ക് വന്ദേഭാരതിനേക്കാള്‍ പതിന്മടങ്ങാണ് വില.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏഷ്യയില്‍ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക ഉള്‍പ്പെെടെയുള്ള രാജ്യങ്ങളില്‍ വന്ദേഭാരതിന് വിപണി തേടുകയാണ് ഇന്ത്യൻ റെയില്‍വേയും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡും (RITES Ltd) . . ഇതിന് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളും വന്ദേഭാരതിനോട് അനൂകൂല പ്രതികരണം നല്‍കുന്നു.

54വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിലെ രാജകുടുംബം ഇന്ത്യന്‍ റെയില്‍വേ എന്ന പേരില്‍ അവശേഷിപ്പിച്ചത് തുരുമ്പ് പിടിച്ച പാളങ്ങളും അഴുക്കുപിടിച്ച ട്രെയിനുകളുമാണ്. അതില്‍ നിന്നും ഒരു വലിയ മോചനമായിരുന്ന ക്ലീന്‍ ആയ വന്ദേഭാരത് ട്രെയിനുകള്‍. മോദിയോട് വിരോധമുള്ള പലരും കല്ലെറിഞ്ഞ് വന്ദേഭാരതിനോട് പകതീര്‍ക്കാന്‍ ശ്രമിച്ചപ്പോഴും വന്ദേഭാരത് ജനഹൃദയം കീഴടക്കുകയായിരുന്നു. ഒരു അര്‍ബന്‍ ഇന്ത്യയുടെ വലിയ ചുവടുവെയ്‌പായിരുന്നു അത്. സ്വാതന്ത്ര്യാനന്തരം ജനങ്ങളുടെ ട്രെയിന്‍ അനുഭവം മാറിമറിയുകയായിരുന്നു.

വിദേശരാജ്യങ്ങളില്‍ ഇതേ സൗകര്യങ്ങളോടെ നിര്‍മ്മിയ്‌ക്കുന്ന ട്രെയിനുകളുമായി താരതമ്യം ചെയ്താല്‍ വന്ദേഭാരതിന്റെ വില തീരെക്കുറവാണ് എന്നതാണ് പ്രധാന ആകര്‍ഷണം. ഇന്ത്യയ്‌ക്കകത്ത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ വൻ വിജയമായി മാറിക്കഴിഞ്ഞു. കയറ്റുമതി മുന്നില്‍ കണ്ട് ആഗോളതലത്തില്‍ ഭൂരിഭാഗം രാജ്യങ്ങളും ഉപയോഗിക്കുന്ന ‘സ്റ്റാൻഡേർഡ് ഗേജ്’ (Standard Gauge) ട്രാക്കുകള്‍ക്ക് അനുയോജ്യമായ വന്ദേ ഭാരത് ട്രെയിനുകളുടെ രൂപകല്‍പ്പനയിലാണ് നിലവില്‍ അധികൃതർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

2047ല്‍ വികസിത ഭാരതം എന്ന സ്വപ്നം കയ്യെത്തിപ്പിടിക്കാന്‍ കുതിയ്‌ക്കുന്ന ഈ പ്രധാനമന്ത്രി ഇന്ത്യയെ അടിമുടി മാറ്റുമെന്നുറപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക