കേരളത്തിലെ പുതിയ പ്രതിപക്ഷ നേതാവ് ആരാണെന്നതില്‍ തീരുമാനം ഇന്ന്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്തോല്‍വി ചർച്ച ചെയ്യുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തില്‍ ഇന്ന് തീരുമാനമെടുത്തേക്കും.കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും പ്രതിപക്ഷ നേതൃസ്ഥാനവും യോഗം ചർച്ച ചെയ്യും. കനത്ത തോല്‍വിയുടെ കാരണക്കാരില്‍ മുഖ്യനായ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്താനാണ് സാധ്യത. ഏറ്റെടുക്കാൻ സാധ്യത.
കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പൊളിറ്റ് ബ്യൂറോയെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. പിണറായി വിജയൻ തന്നെ പ്രതിപക്ഷ മുന്നണിയേയും നയിക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിൻെറ അഭിപ്രായം.
എന്നാല്‍ ഇതില്‍ എതിർപ്പുളളവർ സംസ്ഥാന നേതൃത്വത്തില്‍ തന്നെയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പിണറായി വിജയനോടുളള എതിർപ്പാണെന്നും അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് ആക്കിയാല്‍ അത് ജനവിധിക്ക് എതിരാകുമെന്ന അഭിപ്രായമുളളവരും സംസ്ഥാന നേതൃത്വത്തിലുണ്ട്.
ജനറല്‍ സെക്രട്ടറി എം.എ.ബേബി സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചായിരിക്കും പ്രതിപക്ഷ നേതാവ് ആരാണെന്നതില്‍ തീരുമാനം ഉണ്ടാകുക.” കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാണെന്ന. വിഷയം ഇന്ന് ചർച്ചയ്ക്ക് എടുത്തിട്ടില്ല. തീരുമാനം ഉണ്ടാകുമോ എന്നത് യോഗം പുർത്തിയായിട്ടേ പറയാൻ കഴിയു.
പ്രതിപക്ഷ ഉപനേതാവ് വേണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടതിനെ കുറിച്ച് അറിയില്ല. ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. കേരളത്തിലെ ഫലം വിലയിരുത്തല്‍ അവസാനിച്ചിട്ടില്ല, തിങ്കളാഴ്ചയും യോഗം തുടരും ” എം.എ.ബേബി പ്രതികരിച്ചു.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന് ചോദ്യത്തോട് പിണറായി വിജയൻ പ്രതികരിച്ചില്ല.കേരളത്തില്‍ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പ്രാഥമിക റിപ്പോർട്ട് സംസ്ഥാന ഘടകം ഇന്ന് പിബിക്ക് മുന്നില്‍ വയ്ച്ചു.വിശദമായ ചർച്ചകള്‍ ഈ മാസം 22ന് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നടക്കും.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന സിപിഐ ദേശിയ നേതൃയോഗങ്ങളില്‍ സംസ്ഥാന ഭരണത്തിനെതിരെയും നേതൃത്വത്തിന് എതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു.സിപിഐ കേരള ഘടകം ഭരണ വൈകല്യങ്ങളെയാണ് തോല്‍വിക്ക് കാരണമായി ചൂണ്ടിക്കാട്ടിയത്.
ആശാസമരം അടക്കമുളള വിഷയങ്ങളോട് സർക്കാരും സിപിഎമ്മും കാട്ടിയ തെറ്റായ സമീപനവും പി.എം.ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടെയുള നടപടികളും ഇടത് അണികളെ പോലും മുന്നണിയില്‍ നിന്ന് അകറ്റിയെന്നാണ് സിപിഐ ദേശിയ കൌണ്‍സില്‍ യോഗത്തില്‍ ഉയർന്ന വിമർശനം.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു.” ആശ സമരത്തില്‍ സിപിഐയുടെ അഭിപ്രായം സർക്കാരും സിപിമ്മും പരിഗണിച്ചില്ല.സമരത്തെ ചില കേന്ദ്രങ്ങള്‍ കണ്ടത് മുൻവിധിയോടെയാണ്. സമരത്തെ തോല്‍പ്പിക്കലാണ് എല്‍.ഡി.ഫ് സർക്കാരിന്റെ മുഖ്യ കർത്തവ്യമെന്നാണ് അവർ ചിന്തിച്ചത്.
കാര്യങ്ങളെ കാണേണ്ടതുപോലെ കാണാൻ എല്‍.ഡി.എഫ് സർക്കാർ ശ്രമിച്ചില്ല.ജനങ്ങളോട് അനുഭാവപൂർണമായ നിലപാടാണ് ഇടത് സർക്കാരിന് വേണ്ടത്. ഏറ്റവും വലിയവർ ജനങ്ങള്‍ എന്നതാണ് ഇടത് പക്ഷ കാഴ്ചപ്പാട്,അത് ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാൻ കഴിഞ്ഞില്ല.
ഇടപെട്ട എല്ലാത്തിലും വിജയിക്കാൻ സിപിഐക്ക് കഴിഞ്ഞിട്ടില്ല.പിഎംശ്രീയില്‍ സിപിഐക്ക് വിജയം ഉണ്ടായി.പിഎംശ്രീ നടപ്പിലാക്കിയെങ്കില്‍ അപമാനം നേരിടുമായിരുന്നു. കളളുഷാപ്പുകളുടെ ദൂരപരിധി കൂട്ടിയതും സിപിഐ എതിർത്തു.എന്നാല്‍ സർക്കാരിന് അതിനകത്ത് നിലപാട് എടുക്കാൻ പറ്റിയില്ല” ബിനോയ് വിശ്വം കുറ്റ സമ്മതം നടത്തി.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ പരിഗണിക്കരുത് എന്നാണ് സിപിഐയില്‍ ഉയരുന്ന അഭിപ്രായം.എന്നാല്‍ മുന്നണി മര്യാദയെ കരുതി സിപിഎമ്മിൻെറ അഭ്യന്തര വിഷയത്തില്‍ ഇടപെട്ട് അഭിപ്രായം പറയാതിരിക്കുകയാണ്





