പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച ഐതിഹാസിക വിജയത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു.ന്യൂ ടൗണില്‍ ബിജെപി പ്രവര്‍ത്തകനെ തല്ലിക്കൊന്നതിനും സന്ദേശ്ഖലിയില്‍ കേന്ദ്രസേനയെ വധിക്കാന്‍ ശ്രമിച്ചതിനും പിന്നാലെ ജനരോഷം ഇരമ്പുകയാണ്.

ന്യൂ ടൗണ്‍ മേഖലയില്‍ ബിജെപി പ്രവര്‍ത്തകനായ മധു മണ്ഡലിനെ ടിഎംസി അനുയായികള്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പാര്‍ട്ടിക്ക് ലഭിച്ച ജനപിന്തുണയില്‍ വിറളിപൂണ്ട തൃണമൂലുകാര്‍ ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയാണ്. മധു മണ്ഡലിന്റെ കൊലപാതകത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ ന്യൂ മാര്‍ക്കറ്റ് ഏരിയയിലെ തൃണമൂല്‍ യൂണിയന്‍ ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ത്തു. അനധികൃതമായി ഭൂമി കൈയേറി നിര്‍മ്മിച്ച ഈ ഓഫീസ് ജനകീയ പ്രതിഷേധത്തില്‍ മണ്ണടിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപകമായ ആക്രമണങ്ങളാണ് തൃണമൂല്‍ ക്രിമിനലുകള്‍ നടത്തുന്നത്. നോര്‍ത്ത് 24 പര്‍ഗാനാസിലെ സന്ദേശ്ഖലിയില്‍ തൃണമൂല്‍ ഭീകരര്‍ കേന്ദ്രസേനയ്‌ക്ക് നേരെ വെടിയുതിര്‍ത്തു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സംയുക്ത സേനയ്‌ക്ക് നേരെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.

നജാത്ത് പോലീസ് സ്റ്റേഷന്‍ ഒ.സി ഭാരത് പുര്‍കൈറ്റ്, ഒരു വനിതാ ഓഫീസര്‍, രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ ഒള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനവിധി അംഗീകരിക്കാന്‍ തയ്യാറാകാത്ത തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച്‌ അടിച്ചമര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

സന്ദേശ്ഖലിയിലും ന്യൂ ടൗണിലും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ പരാജയപ്പെട്ട തൃണമൂല്‍ ഇപ്പോള്‍ ആയുധം കൊണ്ട് ജനങ്ങളെ നേരിടുകയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക