ഉമ്മൻചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു. പുതുപ്പള്ളിയിലെ പള്ളിയില്‍ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ് ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് ദിനവും ഫലമറിയുന്ന ദിനവും ആരംഭിക്കുന്നത്.
അതുപോലെതന്നെയാണ് തന്റെയും ദിനം തുടങ്ങുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് നീതി ലഭിക്കണം. അത് എല്ലാവരുടെയും ആഗ്രഹമാണ്. അതിനായി ഉമ്മൻചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണം. പുതുപ്പള്ളി ഏറെ പ്രധാനമാണ്. വിജയിക്കുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക












