ജനപ്രതിനിധികളെ കണ്ടെത്തുന്നതിനായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള് വ്യാപകമായതോടെ ബാലറ്റ് പെട്ടികള് വിസ്മൃതിയിലായിരിക്കുകയാണ്.പുതിയ തലമുറയ്ക്ക് പരിചയമില്ലാത്ത ഈ തെരഞ്ഞെടുപ്പ് പെട്ടികള് തിരികെ കൊണ്ടുവരണമെന്ന ആവശ്യം പല കോണുകളില്നിന്ന്ഉയരുന്ന സാഹചര്യത്തില് ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില് ഉപയോഗിച്ച ബാലറ്റ് പെട്ടി കൗതുകമാകുന്നു.

തൃപ്പനച്ചി എയുപി സ്കൂള് സാമൂഹ്യ ശാസ്ത്ര അധ്യാപകനും പുരാവസ്തു സൂക്ഷിപ്പുകാരനുമായ എം.സി. അബ്ദുള് അലിയുടെ ശേഖരത്തിലാണ് ഈ പെട്ടിയുള്ളത്. 1952ലെ തെരഞ്ഞെടുപ്പില് ഉപയോഗിച്ച ബാലറ്റ് പെട്ടി ഇന്നും കേടുപാടുകള് സംഭവിക്കാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഹൈദരാബാദ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ആല്വിന് കമ്പനിയാണ് ഈ ബാലറ്റ് പെട്ടി നിര്മിച്ചത്. പെട്ടിയില് കമ്പനിയുടെ പേരും വര്ഷവും സീല് ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവസാന വോട്ടും രേഖപ്പെടുത്തി ബാലറ്റ് പെട്ടിയില് നിക്ഷേപിച്ചാല് ലോക്ക് ചെയ്ത് അരക്ക് കൊണ്ടു സീല് ചെയ്ത ശേഷം സ്ട്രോംഗ് റൂമില് സൂക്ഷിക്കുകയായിരുന്നു പതിവ്. പഴയ കാലത്ത് നാമനിര്ദേശപത്രിക സമര്പ്പിച്ചാല് സ്ഥാനാര്ഥികളും മറ്റും ആദ്യം സമീപിക്കുക അച്ചുകൂടങ്ങളിലേക്കായിരുന്നു. സ്ഥാനാര്ഥികള്ക്കനുവദിച്ച ചിഹ്നങ്ങളും ചിത്രങ്ങളും മരത്തിലും ഈയ്യത്തിലും കൊത്തിയെടുത്ത് അച്ചുകളുണ്ടാക്കും. ഇവ തയാറാക്കാന് ദിവസങ്ങളെടുക്കും. ഇത്തരത്തിലുള്ള അച്ചുകളും ചിഹ്നങ്ങളും നോട്ടീസുകളും പോസ്റ്ററുകളും അബ്ദുള് അലിയുടെ ശേഖരണത്തിലുണ്ട്.

ആധുനിക കാലത്ത് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും മറ്റു നൂതന സാങ്കതികവിദ്യകളും പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിക്കുമ്പോള് പഴയ ബാലറ്റ് പെട്ടിയും അച്ചുകളും അച്ചുകൂടങ്ങളും ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക