വാരണാസിയിലെ സന്യാസിമാരില്‍ ഭൂരിഭാഗവും കള്ള സ്വാമിമാരാണെന്ന് നടൻ ആര്യ . നാൻ കടവുള്‍ സിനിമയുടെ ഷൂട്ടിന് വേണ്ടി വാരണാസിയില്‍ പോയപ്പോഴുള്ള അനുഭവം എന്ന നിലയ്‌ക്കാണ് സിനിഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ ഇക്കാര്യങ്ങള്‍ പറയുന്നത്.’അവരെല്ലാം കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ്.
അറുപത് ശതമാനം പേർ ജെനുവിനായിരിക്കും. ബാക്കി നാല്‍പ്പത് ശതമാനം സ്വാമിമാരും കള്ള സ്വാമിമാരാണ്. ഒട്ടുമിക്കവരും കുറ്റവാളികളാണ്. അവരില്‍ ആരോടെങ്കിലും പേര് ചോദിച്ചാല്‍ സ്വാമി എന്ന് മാത്രമെ പറയു.കൃത്യമായ പേരില്ല. റേഷൻ കാർഡ്, ഐഡി കാർഡ്, പാൻ കാർഡ് മുതലായവയൊന്നും ഉണ്ടാവില്ല. അവിടെയുള്ളവരില്‍ ഭൂരിഭാഗവും ക്രിമിനല്‍ ആക്ടവിറ്റിസ് ചെയ്തശേഷം ഒളിച്ച് വന്ന് താമസിക്കുന്നവരാണ്. അങ്ങനെയുള്ള ആളുകളെ അവിടെ വെച്ച് കണ്ടുമുട്ടി.
കുഭമേളയ്‌ക്ക് ഇടയില്‍ ഷൂട്ടിന് പോയപ്പോള്‍ പോലീസ് പറഞ്ഞത് ഞങ്ങള്‍ അമ്പതിനായിരം പോലീസുകാരെ ഉള്ളൂ. നോർമല്‍ തോക്ക് മാത്രമെ കയ്യിലുള്ളു.എന്നാല്‍ അതിനുള്ളില്‍ ഉള്ളവരുടെ കയ്യില്‍ എകെ 47 വരെയുണ്ട്. അതുകൊണ്ട് സൂക്ഷിച്ച് പോയി ഷൂട്ട് ചെയ്ത് വരൂവെന്നാണ് പോലീസുകാർ പറഞ്ഞത്. അതാണ് അവിടുത്തെ അവസ്ഥ ” എന്നാണ് ആര്യ പറയുന്നത്.







