നടി ലിസി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് ലിസി പങ്കുവച്ചിരിക്കുന്നത്.എന്നാല്‍ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നുവച്ചാല്‍ ലിസിക്കൊപ്പം പ്രിയദർശനും ആ ചിത്രത്തിലുണ്ടെന്നതും മമ്മൂട്ടി ചിരിയോടെ നടുക്ക് നിന്ന് ഇരുവരെയും ചേർത്തുപിടിച്ചിരിക്കുന്നതുമാണ്.

ലിസിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ സ്റ്റുഡിയോ ആയ ലെ മാജിക് ലാന്റേണില്‍ വെച്ചാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ ലിസിയും പ്രിയദർശനും പകർത്തിയത്.മഹേഷ് നാരായണന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ വോയിസ് റിക്കാർഡിംഗിനായാണ് മമ്മൂട്ടി ഇവിടെയെത്തിയത്. തങ്ങളുടെ സ്റ്റുഡിയോയിലേക്ക് മമ്മൂട്ടി എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലിസി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ മലയാള ചിത്രമായ പേട്രിയറ്റിന്റെ വോയിസ് റിക്കാർഡിംഗിനായി ലെ മാജിക് ലാന്റേണില്‍ ഇതിഹാസമായ പത്മഭൂഷണ്‍ മമ്മൂട്ടി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതില്‍ അതിയായ സന്തോഷമുണ്ട്. മമ്മൂക്ക എക്കാലത്തെയും പോലെ ആകർഷകമായി കാണപ്പെട്ടു.അദ്ദേഹത്തിന്റെ മാസ്മരിക പ്രഭാവലയവും ഊർജ്ജസ്വലതയും അദ്ദേഹത്തിന്റെ 30-കളിലെന്നപോലെ കാലാതീതമാണ്. പേട്രിയറ്റിന്റെ മുഴുവൻ ടീമിനും ആശംസകള്‍ നേരുന്നു.’ ലിസിയുടെ വാക്കുകള്‍ ഇങ്ങനെ.

ഏതായാലും മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്കൊപ്പം തന്നെ പ്രിയദർശന്റെയും ലിസിയുടെയും ആ സന്തോഷവും ശ്രദ്ധേയമാകുകയാണ്.വിവാഹബന്ധം വേർപിരിഞ്ഞ ലിസിയും പ്രിയദർശനും ഈയടുത്താണ് വീണ്ടും ഒന്നിച്ചത്. സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ ഇരുവരും ഒന്നിച്ച്‌ ഒരു കാറിലെത്തിയത് വലിയ വാർത്തകള്‍ക്കിടയാക്കിയിരുന്നു.

നവദമ്പതികള്‍ക്കൊപ്പം ഫോട്ടോ എടുത്ത ശേഷം പ്രിയദർശന്റെ കൈ പിടിച്ചാണ് ലിസി വേദി വിട്ടിറങ്ങിത്.1990 ലായിരുന്നു പ്രിയദർശന്റെയും ലിസിയുടെയും വിവാഹം. 24 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2015 ലാണ് ഇരുവരും പിരിഞ്ഞത്.2023ല്‍ മകൻ സിദ്ധാർഥിന്റെ വിവാഹത്തിനായി ഇരുവരും ഒന്നിച്ചിരുന്നു. ചെന്നൈയിലെ ഫ്ളാറ്റില്‍ സ്വകര്യമായി നടന്ന ചടങ്ങില്‍ പ്രിയദർശനും ലിസിയും കല്യാണിയും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.വേർപിരിഞ്ഞെങ്കിലും പല ചടങ്ങുകളിലും ഇരുവരെയും നല്ല സുഹൃത്തുക്കളായി കാണാറുണ്ട്. പിരിഞ്ഞു ജീവിക്കുന്നെങ്കിലും മകൻ സിദ്ധാർഥിന്റെയും മകള്‍ കല്യാണിയുടെയും ഏതു കാര്യത്തിനും ഒന്നിക്കാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക