ഒരു സ്ഥാപനത്തിന് വേണ്ടി തന്‍റെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം മാറ്റിവെച്ച തൊഴിലാളിയുടെ കണ്ണീർ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.എയർടെല്‍ കമ്പനിയില്‍ നീണ്ട 17 വർഷം സെയില്‍സ് വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച പവൻ ശർമ്മ എന്ന ഉദ്യോഗസ്ഥന്‍റെ അനുഭവമാണ് കോർപ്പറേറ്റ് ലോകത്തെ ചതിക്കുഴികളെയും തൊഴില്‍ സുരക്ഷയെയും കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങള്‍ ഉയർത്തുന്നത്.

തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ നിയമപരമായ ആനുകൂല്യങ്ങളായ പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവയൊന്നും നല്‍കാൻ കമ്പനി തയ്യാറായില്ലെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.അടഞ്ഞുകിടക്കുന്ന തന്‍റെ പഴയ ഓഫീസിന് മുന്നില്‍ നിന്ന് വിതുമ്പിക്കൊണ്ട് അദ്ദേഹം ചിത്രീകരിച്ച വീഡിയോ ഇന്ന് ആയിരക്കണക്കിന് ആളുകളാണ് പങ്കുവെക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്‍റെ കുടുംബത്തിന്‍റെ ഏക വരുമാനമാർഗമായിരുന്നു ഈ ജോലിയെന്നും, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള തനിക്ക് ഇനി മറ്റൊരു ജോലി കണ്ടെത്തുക അസാധ്യമാണെന്നും പവൻ ശർമ്മ ആകുലപ്പെടുന്നു.കമ്പനിയുടെ വളർച്ചയില്‍ പങ്കാളികളായ പഴയ ജീവനക്കാരെ അവഗണിച്ച്‌ പുതിയ ബിരുദധാരികളെ നേരിട്ട് നിയമിക്കുന്ന രീതിക്കെതിരെ അദ്ദേഹം എയർടെല്‍ ചെയർമാൻ സുനില്‍ ഭാരതി മിത്തലിനോട് നീതി അപേക്ഷിക്കുന്നുണ്ട്.ഈ വീഡിയോ വൈറലായതോടെ കമ്പനികളോടുള്ള ജീവനക്കാരുടെ കൂറിന് എന്ത് വിലയാണുള്ളതെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായി.

17 വർഷത്തെ ആത്മാർഥതയ്ക്ക് ലഭിച്ച പ്രതിഫലം വഞ്ചനയാണെന്നും, ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളികളെ സംരക്ഷിക്കാൻ കർശനമായ നിയമങ്ങള്‍ വേണമെന്നുമാണ് പൊതുജനങ്ങളുടെ പ്രതികരണം.ചില ഉപഭോക്താക്കള്‍ ഇതില്‍ പ്രതിഷേധിച്ച്‌ എയർടെല്‍ സേവനങ്ങള്‍ ബഹിഷ്കരിക്കുമെന്ന് പോലും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക