വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ പരാതിയുമായി അല്‍വാസി. സത്യഭാമ വളർത്തുനായയെ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന് തന്റെ വീട്ടിലേക്ക് തുറന്ന് വിടുന്നുവെന്ന് അയല്‍വാസിയുടെ പരാതിയില്‍ നടപടിയുമായി പൊലീസ്.പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടോന്‍റ്മെന്‍റ് വനിത പൊലീസ് സത്യഭാമയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

അല്‍വാസിയുടെ വീട്ടിലേക്ക് നായയെ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന് അയക്കരുതെന്നും ഇനി പരാതിക്കിടയാക്കരുതെന്നും പൊലീസ് സത്യഭാമയോട് ആവശ്യപ്പെട്ടു. ഇനി ആവർത്തിക്കില്ലെന്ന ഉറപ്പില്‍ ഇരുകൂട്ടരും മധ്യസ്ഥതയില്‍ പിരിഞ്ഞു.സത്യഭാമ തന്‍റെ വള‍‍ർത്തു നായയെ മലമൂത്ര വിസർജ്യം ചെയ്യാനായി അടുത്ത വീട്ടിലേക്ക് അയക്കുന്നുവെന്ന് വീട്ടുകാർ പരാതി പറഞ്ഞിരുന്നു. പലതവണ നായയെ അഴിച്ച്‌ വിടരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇവർ ഇത് തുടർന്നു. ഇതോടെയാണ് അയല്‍വാസി പൊലീസിനെ സമീപിച്ചത്. നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎല്‍വി രാമകൃഷ്ണൻ, ടെലിവിഷൻ ചലച്ചിത്ര താരങ്ങളായ നടി സ്നേഹ ശ്രീകുമാർ, രേഖ രതീഷ് എന്നിവർക്കെതിരെ സത്യഭാമ ജൂനിയ‍ർ നടത്തിയ അധിക്ഷേപ പരാമർശങ്ങള്‍ വലിയ വിവാദമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തിടെ എൻഡിഎയില്‍ ചേർന്ന സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാർക്കെതിരെയും കലാമണ്ഡലം സത്യഭാമ രംഗത്ത് വന്നിരുന്നു. ‘മോനെ നീ ഒരിക്കലും ചാണകത്തില്‍ വീഴാൻ പാടില്ലായിരുന്നു’ എന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ ചീറ്റ് ചെയ്യുകയായിരുന്നില്ലേ? നിന്റെ എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും. ജനങ്ങള്‍ക്ക്‌ നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ല‍’- അവർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക