അയ്യായിരം കോടി രൂപ മുടക്കി അത്യാഡംബരത്തോടെ നടന്ന അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ചടങ്ങുകള്‍ ലോകശ്രദ്ധ നേടിയിരുന്നു. വിവാഹച്ചടങ്ങില്‍ തിളങ്ങിയ മറ്റൊരു അംബാനി കൂടിയുണ്ടായിരുന്നു, അംബാനികളുടെ വളർത്തുനായയായ ഹാപ്പി അംബാനി. വിവാഹച്ചടങ്ങുകളില്‍ ഡിസൈനർ വസ്ത്രങ്ങളില്‍ തിളങ്ങിയ ഈ ഗോള്‍ഡൻ റിട്രീവറുടെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു.
ഇപ്പോഴിതാ ഹാപ്പി ലോകത്തോട് വിടപറഞ്ഞതായുള്ള വിവരമാണ് പുറത്തുവരുന്നത്.’ഞങ്ങളുടെ പ്രിയപ്പെട്ട നായ ഹാപ്പിയുടെ വിയോഗ വാർത്ത ഏറെ ദുഃഖത്തോടെ അറിയിക്കുകയാണ്. ഒരു വളർത്തുമൃഗം എന്നതിനപ്പുറം അവൻ ഞങ്ങളുടെ കുടുംബത്തിലെ അംഗമായിരുന്നു. വിശ്വസ്‌തൻ, ആശ്വാസത്തിന്റെ ഉറവിടം, അതിരുകളില്ലാത്ത സ്‌നേഹം നല്‍കുന്നവൻ ഒക്കെയായിരുന്നു ഹാപ്പി. അവൻ ഞങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവന്ന സന്തോഷം ഒരിക്കലും മറക്കില്ല. അവൻ എന്നും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും’-എന്നായിരുന്നു ഹാപ്പിയുടെ പ്രാർത്ഥനാ യോഗത്തില്‍ അംബാനി കുടുംബം പറഞ്ഞത്.
ഹാപ്പി അംബാനിയുടെ വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ചെത്തുന്നത്.അത്യാഡംബര ജീവിതം നയിക്കുന്ന അംബാനികളുടെ വളർത്തുനായയും അതേ ജീവിതചസാഹചര്യങ്ങളില്‍ തന്നെയായിരുന്നു ജീവിച്ചത്. മൂന്ന് കോടിയുടെ മെർസിഡസ് ബെൻസ് ജി400ഡി മോഡല്‍ കാറിലായിരുന്നു അനന്ദ് അംബാനിയുടെ വളർത്തുനായയായ ഹാപ്പിയുടെ യാത്ര. ഈ ഡീസല്‍ എസ്‌യുവിയുടെ ചിത്രങ്ങള്‍ ഏറെ ചർച്ചയായിരുന്നു. ബെൻസിനുമുൻപ് 50 ലക്ഷത്തിന്റെ ടൊയോട്ട ഫോർച്യൂണറിലും 1.5 കോടിയുടെ ടൊയോട്ട വെല്‍ഫൈയറിലുമായിരുന്നു ഹാപ്പിയുടെ യാത്ര.

















