കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരാൻ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് തീരുമാനം പറയുമെന്ന് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.’യുഡിഎഫിന്റെ ചരിത്രപരമായ യാത്രയില്‍ കൂടെ ചേരാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവർ തീരുമാനിക്കട്ടെ. അവർ തീരുമാനിക്കുമ്ബോഴാണ് ഞങ്ങള്‍ തീരുമാനിക്കേണ്ട കാര്യമുള്ളു.

തന്റെ അറിവില്‍ ജോസ് കെ.മാണിയുമായിട്ട് ഹൈക്കമാൻഡ് ചർച്ച നടത്തിയിട്ടില്ല. അത്തരം ഔപചാരിക ചർച്ച ആരുമായിട്ടും നടത്തിയിട്ടില്ല. യുഡിഎഫ് നല്ല വിജയ പ്രതീക്ഷയില്‍ നില്‍ക്കുകയാണ്. വൻഭൂരിപക്ഷത്തില്‍ വിജയിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞങ്ങളുടെ കൂടെ കൂടാൻ ആഗ്രഹിക്കുന്നവർ പറയട്ടെ അപ്പോള്‍ തീരുമാനം എടുക്കും. കേരള ജനത മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നു. 10 കൊല്ലമായി, മടുത്തു. അതിന്റെ സൂചനകള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായി. വരും ദിവസങ്ങളിലുണ്ടാവും.’ എന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക