ഇന്ത്യയില്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത എസ്‌യുവികള്‍ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. പക്ഷേ ഇതുവരെ ആരും കൊള്ളില്ലെന്നോ പോരെന്നോ പറയാത്ത വിമർശകരില്ലാത്ത സ്പോർട് യൂട്ടിലിറ്റി വാഹനമാണ് ഹ്യുണ്ടായി ക്രെറ്റ.വന്നകാലം മുതല്‍ ദേ ഇന്നുവരെ ഹോട്ട് സെല്ലിംഗ് മോഡലായി വിലസുന്ന ക്രെറ്റയെ വെല്ലാൻ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റില്‍ വേറൊരു മോഡല്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

2025 കലണ്ടർ വർഷത്തിലെ പല മാസങ്ങളിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറാനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ വജ്രായുധത്തിനായിരുന്നു.ഇപ്പോഴിതാ 2025 കലണ്ടർ വർഷത്തില്‍ 2 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച്‌ റെക്കോർഡിട്ടിരിക്കുകയാണ് ഹ്യുണ്ടായി ക്രെറ്റ. പല കാറുകളും ഈയൊരു മാന്ത്രിക സംഖ്യയിലെത്താൻ വർഷങ്ങള്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവരുമ്ബോഴാണ് ഒരൊറ്റ കൊല്ലംക്കൊണ്ട് ക്രെറ്റ നേടിയെടുത്തിരിക്കുന്നത്. ഇത് ഈ വർഷത്തെ മാത്രം കണക്കാണെന്നത് പലരേയും അതിശയിപ്പിക്കുകയും ചെയ്‌തേക്കാം. ഒരു ദശാബ്ദത്തോളമായി ക്രെറ്റയും ആധിപത്യം തകർക്കാൻ ആർക്കുമായില്ലെന്നതാണ് സത്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു കലണ്ടർ വർഷത്തില്‍ ഹ്യുണ്ടായിയുടെ എസ്‌യുവി നേടുന്ന എക്കാലത്തെയും മികച്ച വില്‍പ്പന കണക്കുകള്‍ കൂടിയാണിത്. ആഭ്യന്തര വിപണിയില്‍ ഓരോ ദിവസവും 550 ക്രെറ്റകള്‍ വില്‍ക്കുന്നുവെന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ ക്രെറ്റ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി പേരെടുക്കുകയും ചെയ്‌തിട്ടുണ്ട്. 4.2 മുതല്‍ 4.4 മീറ്റർ വരെ വലിപ്പമുള്ള എസ്‌യുവി നിര ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്‌മെൻ്റ്ണ.

ഏകദേശം 13-ഓളം കാറുകളാണ് ഈ നിരയില്‍ ഇതിനകം വില്‍പ്പനയിലുള്ളത്. കിയ സെല്‍റ്റോസ്, മാരുതി സുസുക്കി വിക്ടോറിസ്, ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ടാറ്റ സിയറ, ടാറ്റ കർവ്, ഹോണ്ട എലിവേറ്റ്, എംജി ആസ്റ്റർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സിട്രണ്‍ എയർക്രോസ്, ബസാള്‍ട്ട് എന്നിവയാണ് നിലവിലുള്ളത്. ഇതുകൂടാതെ 2026-ൻ്റെ തുടക്കത്തില്‍ റെനോ ഡസ്റ്റർ, നിസ്സാൻ ടെക്‌റ്റണ്‍ എന്നിങ്ങനെ രണ്ട് വമ്ബൻമാർ കൂടി അണിനിരക്കും.

ആരൊക്കെ വന്നാലും ഹ്യുണ്ടായി ക്രെറ്റയെ എളുപ്പത്തില്‍ താഴെയിറക്കാനാവുമെന്ന് വ്യാമോഹിക്കേണ്ട. ഇന്ത്യക്കാർക്ക് ഇത്രയധികം വൈവിധ്യങ്ങള്‍ നല്‍കുന്ന മറ്റൊരു എസ്‌യുവി ഇല്ലാത്തിടത്തോളം കാലം മോഡലിൻ്റെ വില്‍പ്പന ഇനിയും കുതിച്ചുയരുമെന്ന് തന്നെയാണ് വിശ്വാസം. ഡിസൈൻ, ടെക്നോളജി, പെർഫോമൻസ് എന്നിവയെല്ലാം കുറഞ്ഞ വിലയില്‍ സ്വന്തമാക്കാമെന്നതാണ് ക്രെറ്റയെ ജനപ്രിയമാക്കിയത്. ഒപ്പം നിരവധി എഞ്ചിൻ, ഗിയർബോക്‌സ് കോമ്ബിനേഷനുകള്‍ കൂടിയാവുമ്ബോള്‍ എല്ലാത്തരം ആളുകളേയും തൃപ്ത്തിപ്പെടുത്താൻ എസ്‌യുവിക്ക് സാധിക്കുന്നു.

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റർ ടർബോ-പെട്രോള്‍, 1.5 ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ തെരഞ്ഞെടുക്കാനാവുന്നത്. 6 സ്പീഡ് മാനുവല്‍, ഇന്റലിജന്റ് വേരിയബിള്‍ ട്രാൻസ്മിഷൻ (IVT), 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച്‌ ട്രാൻസ്മിഷൻ (DCT), 6 സ്പീഡ് ടോർക്ക് കണ്‍വെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ കൂടിയാവുമ്ബോള്‍ സംഗതി കിടിലമാവുന്നു.

E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന മിഡ്-സൈസ് എസ്‌യുവിക്ക് നിലവില്‍ 10.73 ലക്ഷം രൂപ മുതല്‍ 20.20 ലക്ഷം രൂപ വരെയാണ് വില വരുന്നത്. പുതുക്കി നിശ്ചയിച്ച ജിഎസ്‌ടി നിരക്കുകള്‍ക്ക് ശേഷമുള്ള വില നിലവാരമാണിത്. ഇന്റേണല്‍ കമ്ബഷൻ എഞ്ചിനുകള്‍ക്ക് പുറമെ ക്രെറ്റയുടെ ഇലക്‌ട്രിക് പതിപ്പും ഇപ്പോള്‍ വിപണിയിലുണ്ട്. 42kWh, 51.4kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനോടെയാണ് ഇവി വിപണത്തിന് എത്തുന്നത്.

സിംഗിള്‍ ചാർജില്‍ ക്രെറ്റ ഇവി യഥാക്രമം 390 കിലോമീറ്ററും 473 കിലോമീറ്ററും റേഞ്ചാണ് വാഗ്ദാനം ചെയ്യുക. ചെറിയ ബാറ്ററി മോഡലുകള്‍ക്ക് 135 bhp കരുത്തോളം ഉത്പാദിപ്പിക്കാനാവുമ്ബോള്‍ വലുത് 171 bhp പവർ വരെ നിർമിക്കാൻ ശേഷിയുള്ള സിംഗിള്‍-മോട്ടോർ സജ്ജീകരണവുമായിട്ടാണ് വരുന്നത്. അങ്ങനെ മൊത്തത്തില്‍ പെട്രോള്‍, ഡീസല്‍, ഇവി എന്നിങ്ങനെ പല രൂപങ്ങളിലും ഹ്യുണ്ടായിയുടെ ക്രെറ്റ എസ്‌യുവി വാങ്ങിക്കാനാവും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക