റെയില്‍വേ പാളത്തിലും ട്രെയിനിലുമെല്ലാമുള്ള അതിസാഹസിക വിഡിയോ പിടിത്തങ്ങള്‍ പലപ്പോഴും വലിയ അപകടത്തിന് ഇടയാക്കാറുണ്ട്.എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ വ്യൂസ് ലഭിക്കാൻ ജീവൻ പണയം വെച്ച്‌ സാഹസീകതയ്ക്ക് മുതിരുന്നത് നിരവധി പേരാണ്. അപകടകരമായ രീതിയില്‍ ട്രെയിനിന് മുൻപിലൂടെ നടന്നയാള്‍ക്ക് ലോക്കോ പൈലറ്റ് കണക്കിന് കൊടുക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ട്രെയിൻ വരുന്നത് കണ്ടിട്ടും റെയില്‍വേ പാളത്തിലൂടെ ഒരു കൂസലുമില്ലാതെ നടക്കുകയാണ് ഒരാള്‍. ട്രെയിൻ തൊട്ടടുത്ത് എത്തുമ്ബോള്‍ മാത്രമാണ് ട്രാക്കില്‍ നിന്ന് മാറുന്നത്. ഇവിടെ ഈ സാഹസികത നടത്തിയ വ്യക്തി ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടാവില്ലാത്ത കാര്യമാണ് പിന്നെ സംഭവിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ ഈ വ്യക്തി തിരികെ പോകുമ്ബോള്‍ പിന്നില്‍ നിന്ന് ഓടി വന്ന് അടിക്കുകയായിരുന്നു ലോക്കോ പൈലറ്റ്. ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് ഇറങ്ങി ഇയാളെ പൊതിരെ തല്ലി. ഈ സമയം ഒരു ചാനല്‍ റിപ്പോർട്ടർ സംഭവം റിപ്പോർട്ട് ചെയ്യുന്നതും കാണാം.

അവന് ഒരടിയൊന്നും കൊടുത്താല്‍ പോര എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ലോക്കോ പൈലറ്റ് ഇറങ്ങി അടിക്കുന്നത് ആദ്യമായി കാണുകയാണ് എന്നാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകള്‍. വരാനുള്ളത് വണ്ടി പിടിച്ചും വരും എന്നുള്ളത് ഇപ്പോള്‍ കണ്ടു എന്നാണ് മറ്റൊരു കമന്റ് വന്നത്.

ലേ ചെക്കൻ: ഇതിലും ഭേദം അവൻ ട്രെയിൻ തട്ടി മരിക്കുന്നതായിരുന്നു. ഇവന് കിട്ടിയത് പോര, കൈ തല്ലിയൊടിക്കണമായിരുന്നു എന്നിങ്ങനെ പോകുന്നു വിഡിയോയ്ക്ക് വന്ന മറ്റ് പ്രതികരണങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക