ഒന്നിലേറെ മൊബൈല്‍ നമ്ബറുകള്‍ ഉള്ളവരാണ് മിക്കവരും.സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ ഭാഗ്യനമ്ബറിലുള്ള മൊബൈല്‍ നമ്ബറുകള്‍ തിരഞ്ഞെടുക്കുന്നവരും കുറവല്ല.മൊബൈല്‍ നമ്ബറുകള്‍ കൂട്ടിക്കിട്ടുന്ന സംഖ്യ ഒട്ടേറെ കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്.
ഉദാഹരണമായി ഒരാളുടെ മൊബൈല്‍ നമ്ബർ 8267110032 എന്നിരിക്കട്ടെ ,ഇത് കൂട്ടിക്കഴിയുമ്ബോള്‍ കിട്ടുന്ന സംഖ്യ(8+2+6+7+1+1+0+0+3+2=30 , 3+0=3) മൂന്ന് ആണ്. ഇതിനെ അടിസ്ഥാനമാക്കി നിങ്ങളുടെ മൊബൈല്‍ നമ്ബർ ഭാഗ്യമാണോ നിർഭാഗ്യമാണോ എന്ന് കണ്ടെത്താം.
ഒന്ന്
വളരെ ഊര്‍ജ്ജസ്വലമായ സംഖ്യയാണ് ഒന്ന്. ഈ സംഖ്യ നമ്മളിലെ അനുകൂല ഊർജത്തെ വർധിപ്പിച്ച് ശുഭാപ്തി വിശ്വാസമുള്ള വ്യക്തിയായി തീർക്കും. അതിനാല്‍ ബിസിനസുകാര്‍ക്കും ജോലിയില്‍ ഉയർച്ച ആഗ്രഹിക്കുന്നവർക്കും സഹായകമായ നമ്ബർ ആണിത്. എന്നാല്‍ പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ നമ്ബർ അല്ല.
രണ്ട്
പ്രണയിക്കുന്നവർക്ക് ചേർന്ന സംഖ്യയാണിത് . ഈ സംഖ്യ വ്യക്തികളില്‍ ദയാലുത്വവും നയതന്ത്രവും സഹകരണവും വർധിപ്പിക്കുന്നതിനാല്‍ സെയില്‍സ് സംബന്ധമായ ജോലികളുള്ളവര്‍ക്കു ഉത്തമമായ നമ്ബറാണിത്.
മൂന്ന്
സര്‍ഗ്ഗശക്തിയുള്ള നമ്ബർ ആണ് മൂന്ന് . അതിനാല്‍ കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും ചേർന്ന നമ്ബറാണിത് .എന്നാല്‍ എല്ലാകാര്യത്തിലും വിജയം ആഗ്രഹിക്കുന്നവർക്ക് അനുജോജ്യമായ നമ്ബർ അല്ല.
നാല്
സ്ഥിരതയുള്ളതും വിശ്വാസയോഗ്യവുമായ ഒരു സംഖ്യ ആണ് . നിക്ഷേപസ്ഥാപനങ്ങള്‍ക്കും നിയമസ്ഥാപങ്ങള്‍ക്കും പറ്റിയ നമ്ബറാണിത്.കൂട്ടുകുടുംബത്തില്‍ ജീവിക്കുന്നവർക്ക് അനുയോജ്യമായ ഒരു സംഖ്യയുമാണിത്.
അഞ്ച്
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ നമ്ബറാണ് അഞ്ച്. സ്വാതന്ത്രമോഹികള്‍ക്കും യാത്രയിഷ്ടപ്പെടുന്നവർക്കും ഒറ്റക്കുതാമസിക്കാൻ ആഗ്രഹിക്കുന്നവർക്കും ചേർന്ന ഒരു നമ്ബറുമാണ്.
ആറ്
കുടുംബസ്നേഹികള്‍ക്കു ചേർന്ന നമ്ബറാണിത്. കുടുംബ സൗഹൃദ ബന്ധങ്ങള്‍ക്ക് ഊഷ്മളതയും ശക്തിയും പകരുന്ന ഒരു സംഖ്യയുമാണ്.ബിസിനസ് സംബന്ധമായ യാത്രകള്‍ ചെയ്യുന്നവര്‍ക്കു അനുയോജ്യമായ നമ്ബറാണെങ്കിലും പ്രണയാന്വേഷകർക്ക് ഈ നമ്ബർ നന്നല്ല .
ഏഴ്
ശക്തവും നിഗൂഢവുമായ നമ്ബറാണ് ഏഴ് . വിദ്യാർഥികള്‍ക്കും തത്വചിന്തകർക്കും ചേർന്ന നമ്ബറാണിത്. ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്തിനു സഹായകമാകുന്ന നമ്ബറാണിത്.
എട്ട്
ബിസ്സിനസ്സ് രംഗത്തുള്ളവർക്ക് ഏറ്റവും ചേർന്ന നമ്ബറാണ് എട്ട്. ജീവിതത്തിലും തൊഴിലിലും പുരോഗതി ആഗ്രഹിക്കുന്നവർക്കും ഈ നമ്ബർ നന്ന്.
ഒൻപത്
പൊതുവെ ഒൻപത് ഒരു ഭാഗ്യനമ്ബറാണ്. കാരുണ്യത്തെയും ആദർശത്തെയും പ്രതിനിധീകരിക്കുന്ന നമ്ബറാണിത് . ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ചേർന്ന നമ്ബറല്ല ഇത്.





