ഈ വര്‍ഷം രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ച യുകെ പൗരൻ റോറി പോർട്ടറാണ് താൻ ദക്ഷിണേന്ത്യയില്‍ കണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്.ദക്ഷിണേന്ത്യയില്‍ താൻ കണ്ട പ്രകൃതിസൗന്ദര്യത്തെക്കുറിച്ചും, ഭക്ഷണത്തെക്കുറിച്ചും, ജനങ്ങളുടെ സമീപനത്തെക്കുറിച്ചുമെല്ലാം വീഡിയോയില്‍ പ്രത്യേകമായി പ്രശംസിക്കുന്നുണ്ട്.

റാങ്കിങ് പ്ലെയ്സസ് ഇൻ സൗത്തിന്ത്യ എന്ന എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. മാര്‍ച്ചിലും ഒക്ടോബറിലുമായാണ് പോർട്ടർ ഇന്ത്യ സന്ദര്‍ശിച്ചത്. ആ യാത്രകളില്‍ ദക്ഷിണേന്ത്യയില്‍ സന്ദര്‍ശിച്ച സ്ഥലങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് തയ്യാറാക്കിയതെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആലപ്പുഴയിലെ ഹൗസ് ബോട്ട് അനുഭവത്തെ അവിശ്വസനീയമായതെന്നാണ് പോർട്ടർ പറയുന്നത്. ബാക്ക് വാട്ടറിലൂടെയുള്ള യാത്രയെ വീഡിയോയില്‍ പ്രത്യേകം പ്രശംസിക്കുന്നുണ്ട്. സ്വയം പിടിച്ച മീനുകളെ ബോട്ടിലെ പാചകക്കാരന്‍ തയ്യാറാക്കി നല്‍കിയ അനുഭവവും വീഡിയോയില്‍ അദ്ദേഹം പങ്കുവയ്ക്കുന്നത്. “ബോട്ട് യാത്രയ്ക്കിടയില്‍ നിരവധി നല്ല ആളുകളെ പരിചയപ്പെടാൻ കഴിഞ്ഞു, മൊത്തത്തില്‍ വളരെ സന്തോഷകരമായ ഒരു അനുഭവം ആയിരുന്നു,” എന്നും പോർട്ടർ പറഞ്ഞു. ആലപ്പുഴയ്ക്കും അദ്ദേഹം 10ല്‍ 9 റേറ്റിംഗ് ആണ് നല്‍കിയത്.

“സാങ്കേതികമായി ഗോവ ദക്ഷിണേന്ത്യയില്‍ ഉള്‍പ്പെടില്ല” എന്ന് റോറി സമ്മതിക്കുന്നുണ്ട്. എന്നാലും ഗോവയില്‍ താൻ ചിലവഴിച്ച ദിവസങ്ങളും ബെസ്റ്റായിരുന്നു എന്നാണ് പോർട്ടർ പറയുന്നത്. മനോഹരമായ തീരപ്രദേശം, ശാന്തമായ അന്തരീക്ഷം, വ്യത്യസ്തമായ കാഴ്ചകള്‍ എന്നിവയാണ് അദ്ദേഹത്തെഗോവയോട് അടുപ്പിച്ചത്. “കടല്‍ത്തീരത്ത് പശുക്കളും നായകളും ഉള്‍പ്പെടെ നിരവധി മൃഗങ്ങളെ കാണാം, ആളുകള്‍ വളരെ നല്ലവരാണെന്നും,” അദ്ദേഹം പറയുന്നുണ്ട്.

പട്ടികയിലെ അടുത്ത ഇടമായി പോർട്ടർ ഉള്‍പ്പെടുത്തിയത് മുന്നാറിനെയാണ്. തേയിലത്തോട്ടങ്ങളും പച്ചപ്പും കൊണ്ട് “വളരെ മനോഹരമായ സ്ഥലം” എന്നാണ് മുന്നാറിനെ റോറി വിശേഷിപ്പിച്ചത്. അവിടെ ഒരു മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രകടനം കാണാൻ കഴിഞ്ഞു. മായമില്ലാത്ത തേയിലയും വിവിധ ഭക്ഷണവും ആസ്വദിക്കാൻ കഴിഞ്ഞതായും പറയുന്നുണ്ട്. ഒരു രാത്രി മാത്രമാണ് മുന്നാറില്‍ താമസിച്ചതെങ്കിലും, ഈ സ്ഥലത്തിന് ഇതിലും കൂടുതല്‍ നല്‍കാനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മുന്നാറിന് അദ്ദേഹം 10ല്‍ 8 മാര്‍ക്കാണ് നല്‍കിയത്.

ദക്ഷിണേന്ത്യന്‍ യാത്രയിലെ അവസാന കേന്ദ്രം കൊച്ചിയായിരുന്നു. നഗരം “വളരെ മനോഹരവും ശുചിത്വമുള്ളതുമാണ്” എന്ന് പോർട്ടർ പറഞ്ഞു. പോര്‍ച്ചുഗീസ്, ഡച്ച്‌ കാലഘട്ടങ്ങളിലെ വാസ്തുവിദ്യാ സ്വാധീനങ്ങള്‍ കൊച്ചിയില്‍ വ്യക്തമായി കാണാനാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തിന്റെ വൈബും അന്തരീക്ഷവും ഏറെ ഇഷ്ടപ്പെട്ടതായും, ഇവിടെയും ജനങ്ങളുടെ സ്നേഹപരമായ പെരുമാറ്റം തന്നെ ആകര്‍ഷിച്ചതായും വീഡിയോയില്‍ പറയുന്നു. ഒരു രാത്രി മാത്രമാണ് കൊച്ചിയില്‍ ചെലവഴിച്ചതെങ്കിലും, 10ല്‍ 8 റേറ്റിംഗ് നല്‍കിയ അദ്ദേഹം, കൂടുതല്‍ സമയം കൊച്ചിയില്‍ ചിലവഴിക്കാൻ കഴിഞ്ഞിരുന്നെങ്കില്‍ ഇനിയും ഉയര്‍ന്ന മാര്‍ക്ക് നല്‍കുമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

വീഡിയോയുടെ അവസാനത്തില്‍, ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ദക്ഷിണേന്ത്യ നിര്‍ബന്ധമായും കാണണമെന്ന് റോറി പോർട്ടർ ശുപാര്‍ശ ചെയ്തു. “ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയാണെങ്കില്‍ ദക്ഷിണേന്ത്യ ഉറപ്പായും സന്ദര്‍ശിക്കണം. നിങ്ങള്‍ അതില്‍ ഒരിക്കലും പശ്ചാത്തപിക്കില്ല,” എന്നാണ് അദ്ദേഹത്തിന്റെ സന്ദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക