ഉമ്മൻ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും അവരുടെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച നടൻ വിനായകൻ ഇത്തവണ വാളെടുക്കുന്നത് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ. മുൻ സംഭവങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തവണ പോർമുഖം എന്ന് മാത്രം. തലസ്ഥാനത്ത് നടന്ന സിനിമാ കോണ്‍ക്ലേവില്‍ ജാതിപറഞ്ഞ് പ്രസംഗിച്ച അടൂരിൻ്റെ നിലപാടിനെതിരെ ആണ് നടൻ്റെ പുതിയ പ്രതിഷേധം.
അടൂരിനൊപ്പം ഗായകൻ യേശുദാസും വിനായകൻ്റെ കോപത്തിന് ഇരയായിട്ടുണ്ട്. പെണ്‍കുട്ടികള്‍ ജീൻസ് ധരിക്കുന്നത് ശരിയല്ലെന്ന് ഗായകൻ മുൻപ് പ്രസംഗിച്ചത് ചൂണ്ടിക്കാട്ടിയാണ് അശ്ലീലവും തെറിയും കലർത്തി വിനായകൻ എഴുതുന്നത്. അടൂരിൻ്റെയും യേശുദാസിൻ്റെയും ചിന്തകള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എന്നാണ് നടൻ പറയാൻ ശ്രമിക്കുന്നതെന്ന് വ്യക്തം.
വിനായകന്റെ സാമൂഹ്യ വിമർശനം തിരിച്ചടിക്കുന്നത് ഇതാദ്യമല്ല. ഉപയോഗിക്കുന്ന ഭാഷയാണ് വിവാദം ക്ഷണിച്ചു വരുത്തുന്നത്. പലവട്ടം അറസ്റ്റും കേസും ഉണ്ടായിട്ടും സ്ഥിരം ശൈലി വിട്ടുപിടിക്കാൻ നടൻ തയാറില്ല. എന്നാൽ അറസ്റ്റിലായി ഒരു ഘട്ടത്തിലും ഇയാളുടെ ലഹരി പരിശോധന നടത്തുവാൻ പോലും പോലീസ് തയ്യാറായിട്ടില്ല. സിപിഎമ്മിലെ ഒരുപറ്റം സാംസ്കാരിക നേതാക്കളുടെ സംരക്ഷണ വിനായകൻ ഉണ്ട് എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാകട്ടെ, ഒറ്റ വരി പോലും അതില്‍ നിന്ന് എടുത്ത് എഴുതാൻ കഴിയാത്ത വിധം വഷളൻ ആണ്. സ്ക്രീൻ ഷോട്ട് പോലും മാന്യ വായനക്കാരെ കാണിക്കാൻ കഴിയാത്തിനാല്‍ വാർത്തക്കൊപ്പം ചേർക്കുന്നില്ല.

















