ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന എഐ അധിഷ്ഠിത യുട്യൂബ് ചാനല്‍ ഇന്ത്യയിലേതാണെന്ന വിവരം ശ്രദ്ധേയമാകുന്നു.എഐ കണ്ടന്റ് മാത്രം ഉപയോഗിച്ച്‌ വീഡിയോകള്‍ നിർമിക്കുന്ന ‘ബന്ദർ അപ്നാ ദേസ്ത്’ എന്ന യുട്യൂബ് ചാനലാണ് വർഷംതോറും ഏകദേശം 35 കോടി രൂപ വരുമാനം നേടുന്നത്. ഒരു കുരങ്ങന്റെ എഐ മോഡല്‍ ഉപയോഗിച്ച്‌ തയ്യാറാക്കുന്ന വീഡിയോകളാണ് ഈ ചാനലിന്റെ പ്രത്യേകത.

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന എഐ സ്ലോപ്പ് ചാനലായി ‘ബന്ദർ അപ്നാ ദേസ്ത്’ മാറിയിട്ടുണ്ട്. ഇതുവരെ 2.4 ബില്യൻ വ്യൂസ് ചാനല്‍ സ്വന്തമാക്കിയിട്ടുണ്ട്. എഐ ടൂളുകള്‍ മാത്രം ഉപയോഗിച്ച്‌ നിർമിക്കുന്ന, വ്യക്തമായ കഥയോ അർത്ഥവുമില്ലാത്ത കുറഞ്ഞ നിലവാരമുള്ള വീഡിയോകളെയാണ് ‘എഐ സ്ലോപ്പ്’ എന്നറിയപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസം സ്വദേശിയായ സുരജിത്ത് കർമകർ 2020ലാണ് ഈ ചാനല്‍ ആരംഭിച്ചത്. എഐ ജനറേറ്റഡ് ഉള്ളടക്കങ്ങളായതിനാല്‍ അതിവേഗം മില്യണ്‍ കണക്കിന് വ്യൂസ് നേടാൻ ചാനലിന് സാധിച്ചു. ആവർത്തന സ്വഭാവമുള്ള കണ്ടന്റുകളാണെങ്കിലും വീഡിയോകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വീഡിയോ എഡിറ്റിംഗ് പ്ലാറ്റ്ഫോമായ കാപ്വിങ് ലോകത്തെ 15,000 യുട്യൂബ് ചാനലുകള്‍ വിശകലനം ചെയ്തതില്‍ 278 എണ്ണം എഐ നിർമിത വീഡിയോകള്‍ മാത്രമുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലേതുള്‍പ്പെടെ ഉയർന്ന നിലവാരവും ഗുണമേന്മയുമുള്ള കണ്ടന്റുകള്‍ നിർമിക്കുന്ന നിരവധി ചാനലുകള്‍ക്കുപോലും ഇത്രയും വലിയ പ്രേക്ഷകസംഖ്യ നേടാനാകാത്ത സാഹചര്യത്തിലാണ് ‘ബന്ദർ അപ്നാ ദേസ്ത്’ പോലുള്ള എഐ സ്ലോപ്പ് ചാനലുകള്‍ വൻ സ്വാധീനം ചെലുത്തുന്നത്.

കുറഞ്ഞ ചിലവില്‍ നിർമിക്കുന്ന എഐ വീഡിയോകള്‍ക്ക് ഡിജിറ്റല്‍ ലോകത്ത് എത്രത്തോളം പ്രഭാവം സൃഷ്ടിക്കാനാകുമെന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമായാണ് ഈ ചാനല്‍ വിലയിരുത്തപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക