കർണാടകയിലെ ബുള്‍ഡോസർ രാജ് വിവാദത്തില്‍ ഇംഗ്ലീഷില്‍ സംസാരിച്ച എ.എ. റഹീം എംപിക്ക് ട്രോള്‍മഴ. പിന്നാലെ ട്രോളുകള്‍ക്ക് മറുപടിയുമായി എ.എ.റഹീം രംഗത്തെത്തി. തനിക്ക് ഭാഷാപരമായ പരിമിതിയുണ്ടെങ്കിലും പ്രതികരണത്തില്‍ ഉറച്ച്‌ നില്‍ക്കുന്നു എന്ന് റഹീം പറഞ്ഞു. മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂവെന്നും ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്ബോള്‍ ബുള്‍ഡോസറുകള്‍ തകർത്ത വീടുകള്‍ കാണാതെ പോകരുതെന്നും റഹീം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എ.എ. റഹീം എംപിയുടെ പ്രതികരണം. ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ലെന്നും ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും എ.എ. റഹീം കുറിച്ചു. എന്നാല്‍ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ. ഇവരെയൊന്നും ഇവിടെയെന്നല്ല, ബുള്‍ഡോസറുകള്‍ ജീവിതം തകർത്ത ദുർബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ലെന്നും എ. എ. റഹീം കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്ബോള്‍, നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകർത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങള്‍ കാണാതെ പോകരുത്. എന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുത്. ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും, ഒറ്റപ്പെട്ടുപോയവരെ ചേർത്തു പിടിക്കും,” എ.എ. റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. ..

എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്.

പക്ഷേ,

മനുഷ്യരുടെ സങ്കടങ്ങള്‍ക്ക്

ഒരു ഭാഷയേ ഉള്ളൂ..

ഭരണകൂടഭീകരതയുടെ നേര്കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നത്..

ശബ്ദമില്ലാത്ത,എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുർബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത് ആ യാത്രയെ കുറിച്ച്‌

ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ,

അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു.

ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു.

പുനരധിവാസത്തെ കുറിച്ച്‌ നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാൻ നിർബന്ധിതരായിരിക്കുന്നു.

എന്റെ ഇംഗ്ലീഷിലെ

വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല.എന്റെ ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തും.

പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ?

അവരെ ആരെയും ഇവിടെയെന്നല്ല,ബുള്‍ഡോസറുകള്‍ ജീവിതം തകർത്ത ദുർബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല.

എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്ബോള്‍,നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകർത്ത വീടുകളും,അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങള്‍ കാണാതെ പോകരുത്.

എന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുത്.

ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും,ഒറ്റപ്പെട്ടുപോയവരെ ചേർത്തു പിടിക്കും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക