ബലാല്‍സംഗക്കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎം എല്‍ എ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ എത്തിയതിനെ തുടർന്ന് കാണ്ടാമൃഗത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ‘തൊലിക്കട്ടി അപാരം’ എന്ന അടിക്കുറിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.
ഇതേ തുടർന്ന് ഷാഫി രാഹുലിനെ പിന്തുണയ്ക്കുന്ന സൈബർ ഗുണ്ടകള്‍ കടുത്ത ആക്രമണമാണ് അജയ് തറയിലിനെതിരെ നടത്തുന്നത്. കോണ്‍ഗ്രസുകാരായ സൈബർ പോരാളികൾക്ക് പുറമെ നിരവധി മുസ്‌ലിം ലീഗ് സൈബർ പ്രൊഫൈലുകളും അജയ് തറയിലിനെതിരെ ആക്രമണവുമായി രംഗത് വന്നിട്ടുണ്ട്. എടുത്തു പറയാൻ ആകാത്ത മോശം പരാമർശങ്ങളാണ് അജയ് തറയിലിനെതിരെ ഇവർ നടത്തുന്നത്.
ഇതിനു മുൻപും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാമർശങ്ങള്‍ നടത്തിയ വനിതാ നേതാക്കള്‍ക്കെതിരെയും സൈബർ അറ്റാക്കും അധിക്ഷേപ പരാമർശങ്ങളും ഉണ്ടായിട്ടുണ്ട്. നടത്തിയിരുന്നു.ഏതാണ്ട് രണ്ടാഴ്ചത്തെ ഒളിവു ജീവിതത്തിനു ശേഷം ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തിറങ്ങിയത്. രണ്ടാമത്തെ കേസിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ രാഹുൽ ഹാജരാകണം. അന്നുതന്നെയാണ് ഒന്നാമത്തെ കേസിലെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിക്കുന്നത്.

















