ദിവസവും ‘QR കോഡ്’ സ്കാൻ ചെയ്യുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇങ്ങനെ സ്കാൻ ചെയ്യുമ്ബോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് ഈ വിവരങ്ങള്‍ പങ്ക് വച്ചത്.

QR കോഡ് ഉപയോഗിച്ച്‌ ഒരു ലിങ്ക് തുറക്കുമ്ബോള്‍, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇമെയിലിലെയും SMSലെയും സംശയകരമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് അപകടകരമാണ്. അതുപോലതന്നെ QR കോഡുകള്‍ നയിക്കുന്ന URLകള്‍ എല്ലാം ശരിയാകണമെന്നില്ല. ഇത് സ്കാൻ ചെയ്യുന്നതിലൂടെ ഫേയ്ക്ക് വെബ്‌സൈറ്റിലേക്കാണ് എത്തുകയെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

QR കോഡ് സ്കാനർ APP സെറ്റിംഗ്സില്‍ “open URLs automatically’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതില്‍ നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കാനുള്ള ഓപ്ഷൻ സെറ്റ് ചെയുക. അറിയപ്പെടുന്ന സേവന ദാതാക്കളില്‍ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യാണ് ശ്രദ്ധിക്കുക.

QR കോഡ് ഉപയോഗിച്ച്‌ പണം ഇടപാടുകള്‍ നടത്തിയാല്‍, ഉടനെ തന്നെ ട്രാൻസാക്ഷൻ വിവരങ്ങള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തുക. കസ്റ്റം QR കോഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക. QR കോഡ് സ്കാൻ ചെയ്യാൻ ഉപകരണ നിർമ്മാതാവ് നല്‍കുന്ന വിശ്വസനീയമായ ആപ്പുകള്‍ ഉപയോഗിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക